ETV Bharat / state

കണ്ണൂരിൽ ശക്തമായ പ്രതിരോധ നടപടികളെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ - kannur covid

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചത്

കണ്ണൂരിൽ ശക്തമായ പ്രതിരോധ നടപടികളെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ  covid: strong preventive measures in Kannur  ജില്ലാ മെഡിക്കൽ ഓഫിസർ  കണ്ണൂർ കൊവിഡ്  kannur covid  covid 19
കണ്ണൂരിൽ ശക്തമായ പ്രതിരോധ നടപടികളെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ
author img

By

Published : Apr 29, 2021, 7:21 AM IST

Updated : Apr 29, 2021, 8:56 AM IST

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ ശക്തമായ പ്രതിരോധ നടപടികൾ നടപ്പിലാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. നാരായൺ നായിക്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യത ഉണ്ടെന്നും എല്ലാവിധ തയാറെടുപ്പുകളും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ ശക്തമായ പ്രതിരോധ നടപടികളെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ

നിലവിൽ 80 ശതമാനം കിടക്കകളും നിറഞ്ഞ അവസ്ഥയാണ്. കൂടുതൽ കിടക്കകൾ അടുത്ത ദിവസം തന്നെ ഒരുക്കും. തലശ്ശേരി ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. അവിടെ 250 കിടക്കകൾ അധികം ഏർപ്പാട് ചെയ്തു കഴിഞ്ഞു. കണ്ണൂർ ജില്ലാ ആശുപത്രിയിലടക്കം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.

എല്ലാവരും സ്വയം പ്രതിരോധം തീർക്കണമെന്നും എസ്എംഎസ് പാലിക്കണമെന്നും നായിക് ആവശ്യപ്പെട്ടു. ഇതോടൊപ്പം കൊവിഡ് ഇതര രോഗികളെ പരിപാലിക്കാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും എല്ലാ ആശുപത്രികളിലും സജ്ജമാണ്. അത്യാവശ്യമല്ലാത്ത എല്ലാ കാര്യങ്ങളും മാറ്റിവെക്കാനും കൊവിഡ് രോഗികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനുമുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നതെന്നും ജില്ലാ മെഡിക്കൽ ഓഫിസിർ പറഞ്ഞു.

Last Updated : Apr 29, 2021, 8:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.