ETV Bharat / state

ആരോഗ്യമന്ത്രിയുടെ പരിപാടിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം - കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ജനക്കൂട്ടം

മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് അദാലത്തിൽ പങ്കെടുത്തത്. രാവിലെ മുതൽ വൻ ജനകൂട്ടമാണ് അദാലത്തിന് എത്തിയത്.

covid protocol violation  santhwana sparsham adalath  covid protocol violation santhwana sparsham adalath in kannur  santhwana sparsham adalath kannur  covid protocol violation santhwana sparsham adalath  Health Minister KK Shailaja  Health Minister KK Shailaja santhwana sparsham adalath  Health Minister KK Shailaja santhwana sparsham adalath covid protocol violation  സാന്ത്വന സ്‌പർശം അദാലത്ത്  ആരോഗ്യ മന്ത്രി  കെ.കെ ശൈലജ  കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ജനക്കൂട്ടം  കെ.കെ ശൈലജ പങ്കെടുത്ത സാന്ത്വന സ്‌പർശം അദാലത്തിൽ കൊവിഡ് ലംഘനം
ആരോഗ്യ മന്ത്രി പങ്കെടുത്ത സാന്ത്വന സ്‌പർശം അദാലത്ത്; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ജനക്കൂട്ടം
author img

By

Published : Feb 4, 2021, 2:00 PM IST

Updated : Feb 4, 2021, 7:46 PM IST

കണ്ണൂർ: ആരോഗ്യ മന്ത്രി കെ.കെ ശൈലജ പങ്കെടുത്ത സാന്ത്വന സ്‌പർശം അദാലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ജനക്കൂട്ടം. തളിപ്പറമ്പിൽ മന്ത്രിമാർ പങ്കെടുത്ത അദാലത്തിലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ജനക്കൂട്ടം എത്തിയത്. തളിപ്പറമ്പ്‌, പയ്യന്നൂര്‍ താലൂക്കുകളുടെ അദാലത്താണ് തളിപ്പറമ്പ്‌ താലൂക്ക്‌ ഓഫീസ്‌ പരിസരത്ത്‌ നടന്നത്. മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് അദാലത്തിൽ പങ്കെടുത്തത്. രാവിലെ മുതൽ വൻ ജനകൂട്ടമാണ് അദാലത്തിന് എത്തിയത്. മുതിർന്ന പൗരൻമാർ ഉൾപ്പടെ വൻ ജനക്കൂട്ടം എത്തിയതോടെ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല.

ആരോഗ്യ മന്ത്രി പങ്കെടുത്ത സാന്ത്വന സ്‌പർശം അദാലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം

ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്ക്‌ സത്വര പരിഹാരം കണ്ടെത്തുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ സാന്ത്വന സ്‌പര്‍ശം അദാലത്തിലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ജനക്കൂട്ടം എത്തിയത്. ഓണ്‍ലൈനായി നല്‍കിയ അപേക്ഷ നല്‍കിയവര്‍ക്കു പുറമെ, നേരിട്ട്‌ എത്തുന്നവരുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു. എന്നാൽ എല്ലാ കൗണ്ടറുകളും തുടങ്ങാൻ വൈകി. ആരോഗ്യ മന്ത്രി എത്തുമ്പോഴേക്കും താലൂക്ക് പരിസരത്ത് വൻ ജനക്കൂട്ടമായി മാറി. ആളുകളെ നിയന്ത്രിക്കാൻ പൊലീസിനും ഉദ്യോഗസ്ഥർക്കും കഴിഞ്ഞില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് മണിക്കുറുകൾ കഴിഞ്ഞാണ് ജനതിരക്ക് നിയന്ത്രണ വിധേയമായത്.

വേദിക്ക് അരികിൽ വൻ ജനക്കുട്ടമുണ്ടായിട്ടും അതൊന്നും ശ്രദ്ധിക്കാതെ ആരോഗ്യ മന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ ജനങ്ങളുടെ അപേക്ഷ പരിശോധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു.

Last Updated : Feb 4, 2021, 7:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.