ETV Bharat / state

കണ്ണൂരില്‍ 37 പേര്‍ക്ക് കൂടി കൊവിഡ് - covid 19 news

ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1439 ആയി. അതേസമയം ജില്ലയിലെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 1000 ആയി.

കൊവിഡ് 19 വാര്‍ത്ത  കൊവിഡ് വ്യാപനം വാര്‍ത്ത  covid 19 news  covid expansion news
കൊവിഡ്
author img

By

Published : Aug 3, 2020, 9:48 PM IST

കണ്ണൂർ: ജില്ലയില്‍ 37 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്ത് നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1439 ആയി.

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലും ചികിത്സയിലായിരുന്ന 25 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1000 ആയി.9686 പേരാണ് നിരീക്ഷണത്തിലുള്ളത് . ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 107 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 175 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 15 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 13 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നാല് പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 68 പേരും ഹോം ഐസൊലേഷനില്‍ മൂന്ന് പേരും വീടുകളില്‍ 9279 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 31880 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 31034 എണ്ണത്തിന്‍റെ ഫലം വന്നു. 846 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍

  • കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 25ന് മസ്‌കറ്റില്‍ നിന്ന് 6ഇ 9118 വിമാനത്തിലെത്തിയ അയ്യന്‍കുന്ന് സ്വദേശി 45കാരന്‍, ജൂലൈ 27ന് ദമാമില്‍ നിന്ന് എഐ 1908 വിമാനത്തിലെത്തിയ ചെറുകുന്ന് സ്വദേശി 61കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.
  • ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14ന് എത്തിയ കുറ്റിയാട്ടൂര്‍ സ്വദേശി (30), 18ന് എത്തിയ പാനൂര്‍ സ്വദേശി (15), 19ന് എത്തിയ മട്ടന്നൂര്‍ സ്വദേശി (25), 24ന് എത്തിയ കണ്ണൂര്‍ സ്വദേശി (61), 25ന് എത്തിയ പാനൂര്‍ സ്വദേശി (49), 30ന് 6ഇ 71389 വിമാനത്തില്‍ കണ്ണൂരിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി (24), ബെല്‍ഗാമില്‍ നിന്ന് ജൂലൈ 20ന് എത്തിയ തില്ലങ്കേരി സ്വദേശി (15), മഹാരാഷ്ട്രയില്‍ നിന്ന് ജൂലൈ 21ന് എത്തിയ ചെങ്ങളായി സ്വദേശിനികളായ (13, 17), ജൂലൈ 26ന് ബീഹാറില്‍ നിന്ന് ബെംഗളൂരു വഴി 6ഇ 6839 വിമാനത്തില്‍ കണ്ണൂരിലെത്തിയ പടിയൂര്‍ സ്വദേശി (30), ജൂലൈ 20ന് നാഗാലാന്‍റില്‍ നിന്ന് ബെംഗളൂരു വഴി 6ഇ 7974 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി (37), ജൂലൈ 30ന് മംഗലാപുരത്തു നിന്ന് എത്തിയ ചിറക്കല്‍ സ്വദേശി (63) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.
  • ചിററാരിപ്പറമ്പ് സ്വദേശിനി (30), ചെങ്ങളായി സ്വദേശി (68), ചെമ്പിലോട് സ്വദേശിനി (39), മുണ്ടേരി സ്വദേശിനി (39), മുഴക്കുന്ന് സ്വദേശിനി (23), മലപ്പട്ടം സ്വദേശി (58), ചിറക്കല്‍ സ്വദേശി (75), പടിയൂര്‍ സ്വദേശികളായ 85കാരി (ഇപ്പോള്‍ കീഴല്ലൂരില്‍ താമസം), 18കാരന്‍, അഞ്ചരക്കണ്ടി സ്വദേശികളായ (ഇപ്പോള്‍ കീഴല്ലൂരില്‍ താമസം) 33കാരന്‍, 40കാരന്‍, കീഴല്ലൂര്‍ സ്വദേശി 10 വയസുകാരി, തളിപ്പറമ്പ സ്വദേശി 79കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 24കാരന്‍, കുറുമാത്തൂര്‍ സ്വദേശി 67കാരന്‍, പിണറായി സ്വദേശി 51കാരന്‍, കടന്നപ്പള്ളി സ്വദേശി 61കാരി, ചപ്പാരപ്പടവ് സ്വദേശി 30കാരന്‍, മലപ്പട്ടം സ്വദേശി 55കാരന്‍ (സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ) എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗബാധ ഉണ്ടായത്.
  • ആംസ്റ്റര്‍ മിംസില്‍ സ്റ്റാഫ് നഴ്‌സുമാരായ നടുവില്‍ സ്വദേശി 26 കാരി, ചപ്പാരപ്പടവ് 32കാരി, ഫാര്‍മസിസ്റ്റ് കണ്ണൂര്‍ സ്വദേശി 24കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സായ കാസര്‍കോട് സ്വദേശി 51കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.