ETV Bharat / state

കൊവിഡ് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു - മാഹി കൊവിഡ്

Covid Death Breaking  മാഹി ചെറുകല്ലായി  മാഹി മരണം  മാഹി കൊവിഡ്  പി.മെഹറൂഫ്
കേരളത്തില്‍ വീണ്ടും കൊവിഡ് മരണം
author img

By

Published : Apr 11, 2020, 9:02 AM IST

Updated : Apr 11, 2020, 10:20 AM IST

08:58 April 11

ചെറുകല്ലായിയിലെ പി.മെഹറൂഫ് (71) ആണ് മരിച്ചത്

കണ്ണൂര്‍: കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മരിച്ചു. പി.മെഹറൂഫ് (71) ആണ് മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആരോഗ്യനില ഗുരുതരാവസ്ഥയിലായതോടെ ഇയാളെ ഈ മാസം എട്ടിനാണ് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. വൃക്കകൾ തകരാറിലായതോടെ വെന്‍റിലേറ്ററിൽ തുടരുകയായിരുന്നു. 

ഇയാൾ വിവിധ പ്രദേശങ്ങളിൽ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്‍റെ കൂടെ മാഹിപാലം വരെ ബൈക്കിലും തുടര്‍ന്ന് 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലും യാത്ര ചെയ്‌തിരുന്നു.  

വിവാഹ നിശ്ചയ ചടങ്ങില്‍ വധൂവരന്‍മാരടക്കം 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നുതന്നെ ഇദ്ദേഹം എരൂര്‍ പള്ളിയില്‍ പ്രാര്‍ഥനയിലും പങ്കെടുത്തു. മാര്‍ച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്‍റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലിമെഡിക്കല്‍ സെന്‍ററിലെത്തി ഡോക്‌ടറെ കണ്ടു. മാര്‍ച്ച് 30ന് വീണ്ടും ടെലി മെഡിക്കല്‍ സെന്‍ററിലെത്തി ഡോക്‌ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. മൂന്നിന് ശ്വാസതടസം അനുഭവപ്പെട്ട ഇദ്ദേഹത്തെ രാവിലെ 11 മണിക്ക് തലശ്ശേരി ടെലിമെഡിക്കല്‍ സെന്‍ററില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അസുഖം മൂര്‍ച്ഛിച്ചതോടെ അന്ന് വൈകുന്നേരം നാല് മണിക്ക് തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ആംബുലന്‍സില്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഏപ്രില്‍ ആറിന് സ്രവപരിശോധനക്ക് വിധേയനാക്കുകയുമായിരുന്നു.  

Last Updated : Apr 11, 2020, 10:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.