കണ്ണൂർ: ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും മറ്റുള്ളവർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പന്ന്യന്നൂർ സ്വദേശിയായ 23കാരനാണ് ദുബായിൽ നിന്നെത്തിയത്. ഇയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊക്ലി സ്വദേശികളായ രണ്ട് പേർ മുംബൈയിൽ നിന്ന് എത്തിയവരാണ്. മേക്കുന്ന് സ്വദേശിയായ 23കാരനും മുംബൈയിൽ നിന്നാണ് കണ്ണൂരിലെത്തിയത്. മയ്യിൽ സ്വദേശിയായ 45കാരൻ അഹമ്മദാബാദിൽ നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 131 ആയി. ഇതിൽ 118 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. പുതുതായി രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പാനൂർ നഗരസഭയേയും ചൊക്ലി, മയ്യിൽ പഞ്ചായത്തുകളെ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു.
കണ്ണൂരിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വാർത്ത
ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 131 ആയി