കണ്ണൂർ: കണ്ണൂരിൽ കൊവിഡ്19 നിരീക്ഷണത്തിലുള്ളയാൾ കുഴഞ്ഞുവീണ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കണ്ണാടിപ്പറമ്പ് ചേലേരിയിലെ അബ്ദുൾ ഖാദർ (65) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഷാർജയിൽ നിന്നെത്തിയ അബ്ദുൾ ഖാദർ മാർച്ച് 21 മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വീട്ടിനകത്ത് കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേ സമയം രക്ത സാമ്പിളിന്‍റെ റിപ്പോർട്ട് വരുന്നതു വരെ മൃതദേഹം പരിയാരം മെഡിക്കൽ കൊളജിൽ സൂക്ഷിക്കും. മാർച്ച് 22നാണ് ഇദ്ദേഹത്തിന്‍റെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.
നിരീക്ഷണത്തിലുള്ളയാൾ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് - Kannur
കണ്ണാടിപ്പറമ്പ് ചേലേരിയിലെ അബ്ദുൾ ഖാദർ (65) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഷാർജയിൽ നിന്നെത്തിയ അബ്ദുൾ ഖാദർ മാർച്ച് 21 മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.