കണ്ണൂർ: ന്യൂനപക്ഷങ്ങളോടുള്ള കോൺഗ്രസിന്‍റെ സമീപനത്തെ കടന്നാക്രമിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് രാഹുൽ ഗാന്ധിയുടേത്. ന്യൂനപക്ഷ നേതാക്കളെ മുഴുവൻ കോൺഗ്രസ് ഒതുക്കി വച്ചിരിക്കുകയാണ്. സൽമാൻ ഖുർഷിദ്, കെ.വി തോമസ് തുടങ്ങിയ നേതാക്കളെ കോൺഗ്രസ് ഒതുക്കി. കോൺഗ്രസിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിലനിൽപ്പില്ലാത്ത സ്ഥിതിയാണ്. കോൺഗ്രസിന് മതേതര മുഖമില്ലെന്നും കോടിയേരി ആരോപിച്ചു.
Also Read: മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്; ആരോഗ്യ നില തൃപ്‌തികരം
23ആം പാർട്ടി കോൺഗ്രസിന്‍റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടന വേളയിലാണ് കോടിയേരി ബാലകൃഷ്ണൻ. മൂന്നാം മുന്നണി എന്ന ആശയം പാർട്ടിക്കില്ലെന്നും ബി.ജെ.പിക്ക് എതിരെ വിശാലമായ സംഖ്യമുണ്ടാക്കുമെന്നും കോടിയേരി കണ്ണൂരിൽ വ്യക്തമാക്കി. രാജ്യത്ത് ബി.ജെ.പിക്ക് കോൺഗ്രസ് ബദലല്ലെന്ന് ഒന്ന് കൂടി പ്രഖ്യാപിക്കുക കൂടിയായിരുന്നു പാർട്ടി സെക്രട്ടറി.