കണ്ണൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. ധര്‍മടത്ത് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയില്‍ ജില്ലാ കലക്‌ടര്‍ ടിവി സുഭാഷാണ് നോട്ടീസ് അയച്ചത്. പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്‌താവന ചട്ട ലംഘനമാണെന്ന പരാതിയിലാണ് നോട്ടീസ്. ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് പിണറായി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പത്രവാര്‍ത്തക്ക് അടിസ്ഥാനമായ വസ്‌തുതകള്‍ നല്‍കിയതെന്ന് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 48 മണിക്കൂറിനുള്ളില്‍ രേഖാ മൂലം മറുപടി നല്‍കാനാണ് നിര്‍ദേശം.
ധര്‍മടത്ത് പെരുമാറ്റചട്ട ലംഘനം; പിണറായിക്ക് നോട്ടീസ് - election notice news
പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്‌താവന ചട്ട ലംഘനമാണെന്ന പരാതിയിലാണ് നോട്ടീസ്