ETV Bharat / state

പൂട്ടിയിട്ടും തമ്മിലടിച്ച് ക്രിമിലുകള്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തേവാസികളുടെ ഏറ്റുമുട്ടല്‍

Inmates Clash In Kannur Jail: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. മേഷണക്കേസ് പ്രതി നൗഫലിനെ കാപ്പ തടവുകാരനായ അശ്വിന്‍ ആക്രമിച്ചെന്ന് ജയില്‍ അധികൃതര്‍.

Jail  clash jail inmates  Clash In Kannur Jail  കണ്ണൂര്‍ ജയില്‍  തടവുകാര്‍ ഏറ്റുമുട്ടി
Inmates Clash In Kannur Jail
author img

By ETV Bharat Kerala Team

Published : Jan 2, 2024, 10:01 PM IST

കണ്ണൂർ: സെന്‍ട്രല്‍ ജയിലില്‍ പതിനൊന്നാം ബ്ലോക്കിന് സമീപമാണ് തടവുകാർ ഏറ്റുമുട്ടിയത്. നൗഫലിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം(Inmates Clash In Kannur Jail). സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

സമാനമയ രീതിയില്‍ കണ്ണൂർ സെൻട്രൽ ജയിലിൽ മുമ്പും തടവുകാര്‍ ഏറ്റുമുട്ടിയിരുന്നു. ഗുണ്ടാ കേസിലെ പ്രതികളാണ് അന്ന് ഏറ്റുമുട്ടിയത്. തൃശൂർ സ്വദേശികളായ സാജൻ, നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ ജയിൽ സൂപ്രണ്ടിന്‍റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തിരുന്നു. പത്താം ബ്ലോക്കിൽ കഴിഞ്ഞ വര്‍ഷം ആഗസ്ത് 23 നായിരുന്നു സംഭവം. സാജനെ ശുചിമുറിയിലേക്ക് കൊണ്ടുപോയതിന് ശേഷം വാതിലടച്ച് പുറത്തുനിൽക്കുകയായിരുന്ന പൊലീസുകാരനെ ഭീഷണിപ്പെടുത്തി നെൽസൺ, അമർജിത്ത് എന്നിവർ ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ സംഘർമുണ്ടാകുകയുമായിരുന്നു.

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു. കേസെടുക്കുന്നതല്ലാതെ ജയിലിനുള്ളിലെ ഏറ്റുമുട്ടലുകളില്‍ പ്രതികളാകുന്നവര്‍ക്ക് മറ്റ് ശിക്ഷകളൊന്നും ലഭിക്കാറില്ല. അതുകൊണ്ടാണ് ഇത്തരം ഏറ്റുമുട്ടലുകല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും ചില അന്തേവാസികള്‍ ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.