കണ്ണൂർ : മാതമംഗലത്ത് ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികൾ കട ഉടമയേയും ജീവനക്കാരനെയും മർദിച്ചതായി പരാതി. പേരൂൽ റോഡിൽ പ്രവർത്തിക്കുന്ന എസ്.ആർ. അസോസിയേറ്റ് എന്ന ഹാര്‍ഡ് വെയർ കടയിലാണ് സംഭവം.
തിങ്കളാഴ്‌ച വൈകീട്ടോടെ ഹാർഡ് വെയർ ഷോപ്പിലേക്ക് സാധനങ്ങളുമായി വാഹനം വന്നിരുന്നു. തുടർന്ന് ഷോപ്പിലെത്തിയ ചുമട്ടുതൊഴിലാളികൾ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കിച്ചെന്നും മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കട ഉടമ റബീഹ് പറയുന്നു.
Also read: സുഹൃത്തുകളെ തല്ലിക്കൊന്ന സംഭവം: പൊലീസ് അന്വേഷണം ആരംഭിച്ചു
ഷോപ്പിൽ സ്വന്തമായി സാധനങ്ങൾ ഇറക്കാനുള്ള ഹൈക്കോടതി ഉത്തരവ് കട ഉടമയ്ക്കുണ്ട്. മർദനമേറ്റ ഷോപ്പ് ഉടമ റബീഹും ജീവനക്കാരനായ റാഫിയും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.