ETV Bharat / state

Chinnu Nalini Tea Shop Vengara Pazhayangadi നളിനിയേടത്തിയുടെ കട, ചായ, ചിന്നുവിന്‍റെ പാട്ട്... ആഹാ അന്തസ് - ഒരു യമണ്ടൻ പ്രേമ കഥ

Vengara Pazhayangadi Chinnu Nalini Tea Shop നളിനിയെന്ന വീട്ടമ്മയുടെ ജീവിത കഥയാണിത്. 2015 വരെ നിർമാണ തൊഴിലാളി ആയിരുന്നു നളിനി. പ്രായവും അസുഖങ്ങളും തളർത്തിയപ്പോൾ നളിനി ആ ജോലി വിട്ടു. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മറ്റ് വഴികൾ തേടിയപ്പോഴാണ് ചായക്കട എന്ന ആശയം മനസിലെത്തിയത്.

Chinnu Nalini Tea Shop Vengara Pazhayangadi

author img

By ETV Bharat Kerala Team

Published : Oct 16, 2023, 8:34 PM IST

കണ്ണൂര്‍ പഴയങ്ങാടി വെങ്ങരയിലെ ഹിറ്റ് ചായക്കട

കണ്ണൂർ : 'ഒരു യമണ്ടൻ പ്രേമകഥ' എന്ന സിനിമയിലെ ചായക്കട സീനില്‍ ദുല്‍ഖർ സല്‍മാൻ പറയുന്നൊരു ഡയലോഗുണ്ട്... മഴ, ചായ, ജോൺസൺ മാഷ്, ആഹാ അന്തസ്... അതെ ശരിയാണ് നനുത്ത മഴയില്‍ ചൂടുചായയും ചെറു കടിയും റേഡിയോയില്‍ കേൾക്കുന്ന മെലഡിയും... ശരിക്കും അന്തസു തന്നെയാണ്... കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് വെങ്ങരയില്‍ അങ്ങനെയൊരു ചായക്കടയുണ്ട്. പക്ഷേ ഇവിടെ മെലഡി കേൾക്കുന്നത് റേഡിയോയിലല്ല. പാടാൻ ഇവിടെ ആളുണ്ട്. പേര് ചിന്നു.

ഈ പാട്ടിനും ചായക്കടയ്ക്കും പിന്നില്‍ ഒരു കഥയുണ്ട്. അത് പക്ഷേ യമണ്ടൻ പ്രേമ കഥയല്ല, നളിനിയെന്ന വീട്ടമ്മയുടെ ജീവിത കഥയാണ്. 2015 വരെ നിർമാണ തൊഴിലാളി ആയിരുന്നു നളിനി. പ്രായവും അസുഖങ്ങളും തളർത്തിയപ്പോൾ നളിനി ആ ജോലി വിട്ടു. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മറ്റ് വഴികൾ തേടിയപ്പോഴാണ് ചായക്കട എന്ന ആശയം മനസിലെത്തിയത്. പ്രദേശവാസിയായ ലക്ഷ്‌മണൻ സ്ഥലം നല്‍കി സഹായിച്ചു.

ആദ്യം ഒറ്റയ്ക്കായിരുന്നു, രണ്ട് വർഷം കഴിഞ്ഞപ്പോൾ മകൾ ചിന്നു സഹായത്തിനെത്തി. അതോടെ ചായക്കടയുടെ മട്ട് മാറി. ചൂട് പലഹാരങ്ങൾക്കൊപ്പം ചിന്നുവിന്‍റെ പാട്ടും ചേർന്നപ്പോൾ സംഗതി ഹിറ്റ്. രാവിലെ എട്ട് മണിക്ക് കട തുറക്കും. ദോശ, വട, ബോണ്ട അങ്ങനെ പോകും വിഭവങ്ങൾ. സ്പെഷ്യലായി കിഴങ്ങുപൊരി കൂടി എത്തുന്നതോടെ കഴിക്കാനെത്തുന്നവരും ഹാപ്പി. സമോവർ ചൂടാകുമ്പോൾ ചിന്നു മൂളുന്ന പാട്ടും ആവി പറക്കുന്ന പലഹാരങ്ങളും കൂടിയാകുമ്പോൾ ഈ ചായക്കടയും പരിസരവും... ആഹാ അന്തസ്...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.