ETV Bharat / state

ബിജെപി-കോൺഗ്രസ് ധാരണ പുറത്ത് വരുന്നു; സുരേഷ് ഗോപിയുടെ നിലപാട് ഉദാഹരണമെന്ന് മുഖ്യമന്ത്രി

author img

By

Published : Mar 29, 2021, 12:59 PM IST

Updated : Mar 29, 2021, 3:16 PM IST

സംസ്ഥാനത്തിന് അർഹതപ്പെട്ടത് കേന്ദ്രം നൽകാത്തപ്പോൾ പോലും കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു

മുഖ്യമന്ത്രി  പിണറായി വിജയൻ  ബിജെപി കോൺഗ്രസ് ബന്ധം  ബിജെപി കോൺഗ്രസ് ധാരണ  Chief Minister Pinarayi Vijayan  Chief Minister  bjp and congress connection  Chief Minister Pinarayi Vijayan about bjp and congress connection
ബിജെപി കോൺഗ്രസ് ധാരണ മറ നീക്കി പുറത്തു വരികയാണ്: മുഖ്യമന്ത്രി

കണ്ണൂർ: കേരളത്തിലെ ബിജെപി കോൺഗ്രസ് ധാരണ ഓരോ ദിവസം ചെല്ലും തോറും മറ നീക്കി പുറത്തു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി സ്ഥാനാർഥികൾ ഇല്ലാത്ത രണ്ട് മണ്ഡലങ്ങളുടെ കാര്യത്തിൽ സുരേഷ് ഗോപിയുടെ നിലപാട് ഇതിന് ഉദാഹരണമാണെന്നും പിണറായി കണ്ണൂരിൽ പറഞ്ഞു. ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞു. കെഎൻഎ ഖാദർ ചില കാര്യങ്ങളിൽ അനുകൂലമായി സംസാരിക്കുന്നത് ഇതിന്‍റെ ഭാഗമായാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ബിജെപി-കോൺഗ്രസ് ധാരണ പുറത്ത് വരുന്നു; സുരേഷ് ഗോപിയുടെ നിലപാട് ഉദാഹരണമെന്ന് മുഖ്യമന്ത്രി

പഴയ കോലീബി സഖ്യത്തിന്‍റെ വിശാലമായ രൂപമാണ് കേരളത്തിലുള്ളതെന്നും യുഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് കാര്യങ്ങൾ നീക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് നീങ്ങാം എന്ന സർക്കാർ നിലപാടിനെ കോൺഗ്രസ് അംഗീകരിക്കാതിരുന്നത് ഇത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തോട് തെറ്റായ നിലപാട് സ്വീകരിച്ചപ്പോഴെല്ലാം യുഡിഎഫ് മൗനത്തിലായിരുന്നു. അത് ഇന്നും തുടരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ ചില കളികൾ നടത്തിയപ്പോൾ അതിന് തപ്പുകൊട്ടുകയാണ് യുഡിഎഫ്. എല്ലാത്തിലും ഒരു ഒത്തുകളി കാണാൻ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെ ആന്‍റണിക്കെതിരെയും രൂക്ഷ വിമർശനമാണ് പിണറായി ഉന്നയിച്ചത്. എൽഡിഎഫ് വീണ്ടും വന്നാൽ സർവ്വനാശമെന്ന് പറഞ്ഞ നേതാവ് ഈ ഒത്തുകളി നാശമാണെന്ന് പറയാൻ തയ്യാറായട്ടില്ലല്ലോ എന്നാണ് ചോദ്യം. സംസ്ഥാനത്തിന് അർഹതപ്പെട്ടത് കേന്ദ്രം നൽകാത്തപ്പോൾ പോലും കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഫെഡറൽ വ്യവസ്ഥയുള്ള ഒരു രാജ്യത്ത് സംസ്ഥാനത്തിന്‍റെ അവകാശമാണ് കേരളം ചോദിക്കുന്നത്. കേരളത്തിന് എന്തെങ്കിലും നൽകുന്നത് ആരുടെയും ഔദാര്യമല്ല. സംസ്ഥാനങ്ങളെ പിഴിഞ്ഞ് എല്ലാം കേന്ദ്രത്തിലേക്ക് എത്തിക്കുക എന്നത് ഫെഡറൽ സംവിധാനത്തിന് യോജിച്ചതല്ല. കേന്ദ്രത്തിന്‍റെ എല്ലാ പാർപ്പിട പദ്ധതികളയും ഒരു കുടക്കീഴിലാക്കിയിട്ടാണ് ലൈഫ് മിഷൻ നടപ്പാക്കുന്നത്. ഇത് കേന്ദ്ര സർക്കാരിനെ നേരത്തെ അറിയിച്ചതാണ്. നഗര പ്രദേശങ്ങളിലെ ഓരോ വീടിനും രണ്ടര ലക്ഷം കേരളവും ഒന്നര ലക്ഷം കേന്ദ്രവും നൽകുന്നു. എന്നാല്‍ ലൈഫ് മിഷൻ കേന്ദ്രത്തിന്‍റെ ദാനമാണെന്ന് ബിജെപിക്കാർ പ്രചരിപ്പിക്കുന്നു. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങൾക്ക് സത്യം അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കൂവെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

ശബരിമലയിൽ കാര്യങ്ങളെല്ലാം നന്നായി നടക്കുന്നുണ്ടെന്നും അനാവശ്യ വിവാദം ഉണ്ടാക്കാൻ മാധ്യമങ്ങൾ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകംപള്ളി ക്ഷമാപണം നടത്തിയത് പരിശോധിക്കുമോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. സ്വർണക്കടത്ത് അന്വേഷണ ഏജൻസികളെ ഒരു വഴിക്ക് നടത്താൻ ചില മാധ്യമങ്ങൾ പ്രലോഭിപ്പിച്ചുവെന്നും സ്പീക്കറെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും പിണറായി വിജയൻ പറയുന്നു. ലൈഫ് മിഷനിലെ അനാവശ്യ ഇടപെടൽ പ്രിവിലേജ് കമ്മറ്റി പരിശോധിക്കുമെന്ന് സ്പീക്കർ പറഞ്ഞത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ അനാവശ്യം പറയുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സ്വർണക്കടത്തിന്‍റെ ഉറവിടവും ഉപഭോക്താവും ആരാണെന്ന് അന്വേഷിച്ച് കണ്ടെത്താനാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നിട്ട് അന്വേഷണം എന്തായെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബിജെപിക്ക് വേണ്ടപ്പെട്ട മാധ്യമ പ്രവർത്തകനിലേക്ക് അന്വേഷണം എത്തി. ചില ബിജെപി നേതാക്കളുടെ പേരിലേക്ക് ഇത് എത്തി. അവിടെ നിർത്തി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പിന്നീട് സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കാനാണ് ശ്രമിച്ചതെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Last Updated : Mar 29, 2021, 3:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.