ETV Bharat / state

ചെരുപ്പ് തുന്നുന്നവർക്ക് തണലേകി കണ്ണൂര്‍ കോര്‍പ്പറേഷന്‍

കഴിഞ്ഞ ബജറ്റിലാണ് ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്കായി ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കുമെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചത്.

cherupp thunnal  cherupp thunnal shelter  kannur corporation  kannur corporation cherupp thunnal shelter  kannur  kannur news  കണ്ണൂര്‍ കോര്‍പ്പറേഷന്‍  ചെരുപ്പ് തുന്നല്‍  ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്ക് ഷെല്‍ട്ടര്‍  കണ്ണൂര്‍  ചെരുപ്പ് തുന്നല്‍  ചെരുപ്പ് തുന്നല്‍ ഷെല്‍ട്ടര്‍ കണ്ണൂര്‍
cherupp thunnal shelter
author img

By

Published : Jan 27, 2023, 4:03 PM IST

ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്കായി ഷെല്‍ട്ടര്‍ സംവിധാനം

കണ്ണൂര്‍: എതൊരു നഗരമധ്യത്തും കാണാന്‍ സാധിക്കുന്ന ചില മനുഷ്യരുണ്ട്. റോഡിന് വശത്തെ ചുമരുകള്‍ ചേര്‍ത്ത് ടാര്‍പ്പോളിന്‍ വലിച്ചു കെട്ടും. അതിനടിയില്‍ ഇരുന്ന് ചെരുപ്പ് തുന്നി ഉപജീവനമാര്‍ഗം കണ്ടെത്തും…ഇങ്ങനെയുള്ള തൊഴിലാളികളെയും ചേര്‍ത്ത് പിടിക്കണം എന്ന് കാട്ടിത്തരികെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍.

കഴിഞ്ഞ ബജറ്റില്‍ ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നു. വാര്‍ഷിക സമ്മാനമായി തൊഴിലാളികള്‍ക്ക് ഈ ഷെല്‍ട്ടറുകള്‍ കൈമാറാന്‍ തയ്യാറെടുക്കുകയാണ് കോര്‍പ്പറേഷന്‍. ഇന്നർ വീൽ ക്ലബ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌ട്‌ എന്നിവയുടെ സഹകരണത്തോടെ നിലവില്‍ നാല് തൊഴിലാളികള്‍ക്കായി രണ്ട് ഷെല്‍ട്ടറുകളാണ് കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്.

നഗരത്തില്‍ മുപ്പതിലേറെ ചെരുപ്പ് തുന്നല്‍ തൊഴിലാളികളാണ് ഉള്ളത്. എല്ലാവര്‍ക്കും ഷെല്‍ട്ടര്‍ സംവിധാനം ഒരുങ്ങിയാല്‍ മാത്രമേ തങ്ങള്‍ അങ്ങോട്ടേക്കുള്ളു എന്നാണ് അവരുടെ നിലപാട്. ചെറിയ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നിലവില്‍ ലോക്കര്‍ സൗകര്യമടക്കമുള്ള ഷെല്‍ട്ടറുകള്‍ നേരിടുന്നുണ്ട്.

അതും പരിഹരിച്ച് മുഴുവന്‍ ആളുകള്‍ക്കും ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കുമെന്ന് കോര്‍പ്പറേഷന്‍ ഉറപ്പ് നല്‍കിയതായും തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.