ETV Bharat / bharat

ഫെസ്റ്റിവല്‍ സീസണില്‍ ചരിത്ര നേട്ടം; 12,159 കോടി രൂപ വരുമാന നേട്ടവുമായി ഇന്ത്യൻ റെയിൽവേ - INDIAN RAILWAYS FESTIVE RUSH

ലോക്‌സഭയില്‍ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 12,159.35 കോടി രൂപ വരുമാന നേട്ടം എടുത്തുപറഞ്ഞിട്ടുള്ളത്.

ഇന്ത്യൻ റെയിൽവെ  ഫെസ്റ്റിവല്‍ സീസണ്‍  വരുമാന നേട്ടം ഇന്ത്യൻ റെയിൽവെ  INDIAN RAILWAYS
Representative Image (ETV Bharat)
author img

By

Published : Nov 28, 2024, 3:41 PM IST

ന്യൂഡല്‍ഹി : ഫെസ്റ്റിവല്‍ സീസണില്‍ 12,159 കോടി രൂപ സമാഹരിച്ച് ഇന്ത്യൻ റെയിൽവേ. ഈ വർഷം സെപ്റ്റംബർ 1 മുതൽ ഒക്‌ടോബർ 31 വരെ നീണ്ട ഫെസ്റ്റിവല്‍ സീസണിലാണ് 12,159.35 കോടി രൂപ വരുമാനം നേടിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചത്. ഗണേശ ചതുർഥി, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങള്‍ വലിയ രീതിയില്‍ റെയില്‍വേയുടെ ടിക്കറ്റ് വിൽപ്പനയെ സ്വാധീനിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 12,159.35 കോടി രൂപ വരുമാന നേട്ടം എടുത്തുപറഞ്ഞിട്ടുള്ളത്.

ഫെസ്റ്റിവല്‍ സീസണില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതാണ് വരുമാനം കൂടാൻ കാരണം. സെപ്റ്റംബർ ഒന്നിനും നവംബർ 10നും ഇടയിൽ 143.71 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചിട്ടുള്ളത്. സെൻട്രൽ സോണിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്, 31.63 കോടി യാത്രക്കാരണ് സെൻട്രൽ സോണില്‍ യാത്ര ചെയ്‌തത്. 26.13 കോടി യാത്രക്കാരുമായി പടിഞ്ഞാറൻ മേഖല രണ്ടാം സ്ഥാനത്തും 24.67 കോടി യാത്രക്കാരുമായി കിഴക്കൻ മേഖല മൂന്നാം സ്ഥാനത്തും എത്തി.

1.48 കോടി യാത്രക്കാര്‍ മാത്രമാണ് തെക്ക്-കിഴക്കൻ സെൻട്രൽ സോണില്‍ യാത്ര ചെയ്‌തത്. ഇത് 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 73 ശതമാനം വർധനവാണ് റെയില്‍വേയ്‌ക്കുണ്ടായത്. ഉത്സവ സീസണിലെ തിരക്ക് പരിഹരിക്കുന്നതിന് ഒക്‌ടോബർ 1 മുതൽ നവംബർ 30 വരെ 7,663 അധിക പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഇതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാൻ കാരണമായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം കഴിഞ്ഞ വർഷം ഈ കാലയളവിൽ 4,429 അധിക ട്രെയിൻ സർവീസുകൾ നടത്തിയിരുന്നു. ഒക്‌ടോബർ 24 മുതൽ നവംബർ 4 വരെ ദീപാവലി, ഛാത്ത് ആഘോഷങ്ങളിൽ 957.24 ലക്ഷം യാത്രക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33.91 ലക്ഷം യാത്രക്കാരുടെ വർധനവാണ് ഉണ്ടായത്.

നവംബർ നാലിന് മാത്രം, 19.43 ലക്ഷം റിസർവ്ഡ് യാത്രക്കാരും 1.01 കോടിയിലധികം അൺ-റിസർവ്ഡ് യാത്രക്കാരും ഉൾപ്പെടെ 1.2 കോടിയിലധികം യാത്രക്കാർ സേവനം ഉപയോഗിച്ചു. ഈ മാസം ആദ്യം പുറത്തിറക്കിയ റെയിൽവേ ബോർഡ് പ്രസ്‌താവന പ്രകാരം, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് നവംബർ മൂന്നിന് 207 പ്രത്യേക ട്രെയിനുകളും നവംബർ നാലിന് 203 പ്രത്യേക ട്രെയിനുകളും സര്‍വീസ് നടത്തി. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇതെന്ന് ഇന്ത്യൻ റെയില്‍വേ അറിയിച്ചു.

Read More: ശ്രമിക് ട്രെയിൻ സർവീസ്; ഇന്ത്യൻ റെയിൽവെക്ക് ചെലവായത് '2,142 കോടി', വരുമാനം '429 കോടി'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.