ETV Bharat / bharat

ഭീഷണി സന്ദേശം; പിന്നാലെ മിനിറ്റുകള്‍ക്കുള്ളില്‍ ഡല്‍ഹിയില്‍ സ്ഫോടനം - DELHI PRASHANT VIHAR BLAST

ഡല്‍ഹിയിലെ പ്രശാന്ത് വിഹാറിലാണ് സ്ഫോടനമുണ്ടായത്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മുച്ചക്ര വാഹനത്തിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

BLAST NEAR PVR IN DELHI  DELHI BLAST  PRASHANT VIHAR BLAST  ഡല്‍ഹി സ്ഫോടനം
Visuals from the spot in Delhi where a low-intensity blast occurred on Thursday (ANI)
author img

By ETV Bharat Kerala Team

Published : Nov 28, 2024, 3:43 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി പ്രശാന്ത് വിഹാറില്‍ പിവിആര്‍ മള്‍ട്ടിപ്ലെക്‌സിന് സമീപം സ്‌ഫോടനം. ഇന്ന് (നവംബര്‍ 28) ഉച്ചയ്‌ക്ക് 12 മണിയോടെയാണ് തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനം നടന്നതിന്‍റെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മുച്ചക്ര വാഹനത്തിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

പ്രശാന്ത് വിഹാറില്‍ സ്ഫോടനം നടക്കുമെന്ന് പറഞ്ഞ് തങ്ങള്‍ക്ക് രാവിലെ 11.48ന് ഭീഷണി സന്ദേശം ലഭിച്ചതായി ഡൽഹി ഫയർ സർവീസസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം കഴിഞ്ഞ മാസവും സ്‌ഫോടനം നടന്നിരുന്നു. ഈ സ്ഫോടനത്തില്‍ സ്‌കൂളിന്‍റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. രണ്ട് സ്ഫോടനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന കാര്യം വിശദമായ പരിശോധനയ്‌ക്ക് ശേഷം മാത്രമെ കണ്ടെത്താൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.

Also Read : പരശുറാം കുണ്ഡിൽ കുളിക്കാനിറങ്ങിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; മൃതദേഹം കണ്ടെത്തിയത് 4 ദിവസത്തിന് ശേഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.