കണ്ണൂർ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ കേന്ദ്ര രഹസ്യാന്വേഷണ സംഘം ക്യാമ്പ് ചെയ്യും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക എന്നിവടങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗവും കണ്ണൂരിൽ എത്തിയിട്ടുണ്ട്. (മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള സംസ്ഥാനങ്ങളാണ് ഇവ). ഈ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ സഹിതമുള്ള ലിസ്റ്റ് സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ട്.
കണ്ണൂര്‍ പൊലീസ് വലയത്തില്‍: 2,000ത്തിലധികം പൊലീസുകാര്‍ നിലവിൽ ജില്ലയില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സുരക്ഷ ചുമതലക്ക് മൂന്ന് എസ്‌പിമാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ആന്‍റി മാവോയിസ്റ്റ് സ്‌ക്വാഡിനെയും കെഎപി ബറ്റാലിയന്‍ പൊലീസ് സേനയേയും വിന്യസിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഏഴ് ലക്ഷത്തോളം പേര്‍ കണ്ണൂരിലെത്തും. ഈ മാസം ആറുമുതൽ പത്തുവരെയാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്.
ALSO READ: ചെങ്കടലായി കണ്ണൂര്‍: സിപിഎം പാർട്ടി കോൺഗ്രസിന് നാളെ തുടക്കം