ETV Bharat / state

കടയുടെ മുന്നിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക് - ഷോട്ട് സര്‍ക്യൂട്ട്

കണ്ണൂര്‍ കണ്ണോത്തും ചാലില്‍ കല്യാണ്‍ സില്‍ക്‌സിന് മുന്‍വശത്താണ് നിര്‍ത്തിയിട്ട കാര്‍ പൂര്‍ണമായി കത്തി നശിച്ചത്. കാറില്‍ ഉണ്ടായിരുന്നവര്‍ കടയിലേക്ക് പോയ സമത്ത് അപകടം നടന്നതിനാല്‍ ദുരന്തം ഒഴിവായി. ഷോട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

car caught fire in Kannur  car parked in front of the shop caught fire  car caught fire  കടയുടെ മുന്നിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു  കാറിന് തീപിടിച്ചു  ഷോട്ട് സര്‍ക്യൂട്ട്  അഗ്നിശമന സേന
കാറിന് തീപിടിച്ചു
author img

By

Published : Jan 4, 2023, 9:48 AM IST

കാറിന് തീപിടിച്ചു

കണ്ണൂർ: ദേശീയപാതയിൽ കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. കണ്ണോത്തും ചാലിൽ കല്യാൺ സിൽക്‌സിനു മുൻവശമാണ് സംഭവം. നിർത്തിയിട്ടിരുന്ന കാർ പൂർണമായി കത്തി നശിച്ചു.

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ചെറുപുഴ കണ്ണി വയലിലെ മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കത്തിയ കാർ. കാറിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

കണ്ണൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമന സേന അരമണിക്കൂറോളം എടുത്താണ് തീയണച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് തൊട്ടടുത്ത ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്നവർ സ്ഥലത്തു നിന്ന് മാറുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ കടയിലേക്ക് പോയ സമയത്തായിരുന്നു അപകടം.

ഷോട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്ന് സംശയിക്കുന്നതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.