കണ്ണൂര്‍: കൂത്തുപറമ്പ് മെരുവമ്പായിയിൽ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഏഴ് പേർക്ക് പരിക്ക്. ഉരുവച്ചാൽ കയനി സ്വദേശികളായ ഹരീന്ദ്രൻ (68), ഷാരോൺ (8) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്ന കാര്‍ മെരുമമ്പായിയില്‍ വച്ച് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് മറിയുകയായിരുന്നു. അമിത വേഗതയോ ഡ്രൈവര്‍ ഉറങ്ങിയതോ ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.