കണ്ണൂർ: തളിപ്പറമ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയും ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ നബീസ ബീവിയുടെ വീടിന് നേരെ ബോംബേറുണ്ടായി ഒരു മാസമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.
READ MORE: തളിപ്പറമ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
ഇക്കഴിഞ്ഞ മെയ് രണ്ടിനായിരുന്നു നബീസ ബീവിയുടെ തൃച്ചംബരത്തെ വീടിന് നേരെ ബോംബേറുണ്ടായത്. സംഭവം നടന്ന് 28 ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ട് തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
READ MORE: കേരളത്തിൽ മണ്‍സൂൺ മെയ് 31ന് എത്തും ;അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്
എന്നാൽ കൃത്യമായ തെളിവുകൾ നൽകിയിട്ടും പൊലീസ് പ്രതികളെ രക്ഷപ്പെടുത്താൻ നീക്കം നടത്തുകയാണെന്നും സിപിഎമ്മുകാരായ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തിൽ അറസ്റ്റ് നടപടിക്ക് പൊലീസ് തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു .