കണ്ണൂർ: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ വ്യാപക പരിശോധന. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ബോംബ് ആക്രമണങ്ങളുടെയും ന്യൂ ഇയറിന്‍റെ ഭാഗമായുമാണ് പൊലീസിന്‍റെയും ബോംബ് സ്‌ക്വാഡിന്‍റെയും വ്യാപക പരിശോധന നടന്നത്. വെള്ളിക്കീൽ, മോറാഴ, പറപ്പൂൽ എന്നീ സ്ഥലങ്ങളിലായിരുന്നു പരിശോധന.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആന്തൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് അക്രമണങ്ങൾ നടന്നിരുന്നു. അക്രമം നടന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയിൽ കടമ്പേരി, കൂളിച്ചാൽ മേഖലകളിൽ ബോംബ് സ്‌ക്വാഡ് അടക്കമുള്ള സംഘം പരിശോധന നടത്തിയിരുന്നു. ന്യൂ ഇയർ ആഘോഷം നടക്കുന്നതിനാൽ ഈ മേഖലകളിൽ അക്രമ സാധ്യത കണക്കിലെടുത്താണ് ബോംബ് സ്ക്വാഡ് എസ്ഐ ശശിധരന്‍റെയും എസ്ഐ രമേശന്‍റെയും നേതൃത്വത്തിൽ പരിശോധന കർശനമാക്കിയത്.