കണ്ണൂര്‍ : ധന്‍രാജ് വധക്കേസ് പ്രതിയുടെ വീടിന് സമീപത്ത് ബോംബ് സ്ഫോടനം (Bomb Blast Near The House Of Dhanraj Murder Case Accuse). വളർത്തുനായ ചത്തു. ധന്‍രാജ് വധക്കേസിൽ പ്രതിയായ കാങ്കോൽ ആലക്കാട് സ്വദേശി ബിജുവിന്റെ വീടിനു മുന്നിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
ഇന്ന് (ഡിസംബര്‍ 11) വൈകിട്ട് 4.30 ഓടെയാണ് സംഭവം. വീടിന് സമീപത്ത് നിന്നും നായ ബോംബ് കടിച്ചെടുത്ത് വരുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ നായ തത്ക്ഷണം മരിച്ചു. കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ബിജു.
നാലാം തവണയാണ് ബിജുവിന്റെ വീടിന് സമീപം ബോംബ് സ്ഫോടനമുണ്ടായത്. സംഭവത്തിന് പിന്നാലെ പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.