കണ്ണൂർ: ഇരിട്ടി പടിക്കച്ചാലിൽ ബോംബ് പൊട്ടിത്തെറിച്ച് ഒന്നര വയസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്. സഹോദരങ്ങളായ മുഹമ്മദ് ആമീൻ (5) മുഹമ്മദ് റദീഹ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പ് വീട്ടിൽ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
Also Read: പിണറായി വിജയനെ അഭിനന്ദിച്ചും പുകഴ്ത്തിയും സി.കെ പദ്മനാഭൻ
സാരമായി പരിക്കേറ്റ മുഹമ്മദ് ആമീനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് സംഘർഷം ഉണ്ടാകാറുള്ള മേഖലയാണിത്. ഐസ്ക്രീം ബോംബാണിതെന്നും പരിശോധന തുടങ്ങിയെന്നും മുഴക്കുന്ന് പൊലീസ് അറിയിച്ചു.