ETV Bharat / state

തലശ്ശേരിയിൽ സ്‌ഫോടനം; യുവാവിന്‍റെ കൈപ്പത്തി അറ്റു, സ്‌ഫോടനം ബോംബ് നിർമാണത്തിനിടെയെന്ന് സംശയം

ആര്‍എസ്എസ് പ്രവര്‍ത്തകനായ എരഞ്ഞോളി സ്വദേശി വിഷ്‌ണുവിന്‍റെ കൈപ്പത്തിയാണ് അറ്റത്. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Etv Bharatബോംബ്  ആർഎസ്എസ്  RSS  കണ്ണൂരിൽ ബോംബ് പൊട്ടി യുവാവിന് പരിക്ക്  എരഞ്ഞോളിയിൽ ബോംബ് പൊട്ടി  തലശ്ശേരി പൊലീസ്  Bomb blast in Kannur  Bomb Blast in Thalassery  തലശ്ശേരിയിൽ സ്‌ഫോടനം  ആര്‍എസ്എസ്
തലശ്ശേരിയിൽ സ്‌ഫോടനം
author img

By

Published : Apr 12, 2023, 10:21 AM IST

Updated : Apr 12, 2023, 2:54 PM IST

കണ്ണൂർ: തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരിക്ക്. വിഷ്‌ണു എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. സ്‌ഫോടനത്തിൽ ഇയാളുടെ വലത് കൈപ്പത്തിയും ഇടത് കൈയിലെ നാല് വിരലുകളും അറ്റു. എരഞ്ഞോളിപ്പാലം കച്ചുമ്പുറം താഴെയാണ് പുലർച്ചെ സ്ഫോടനമുണ്ടായത്.

ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് നിന്ന് ഒരു നാടൻ ബോംബും കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ വിഷ്‌ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തലശ്ശേരി പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിഷ്‌ണുവിനെതിരെ എക്‌പ്ലോസീവ് ആക്‌ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കണ്ണൂരില്‍ നിന്നു ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം അപകട സമയത്ത് വിഷ്‌ണുവിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്.

Last Updated : Apr 12, 2023, 2:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.