കണ്ണൂർ: മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ രണ്ടു പേരെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെമ്പടി സ്വദേശി സുജീർ (30), വട്ടക്കയം സ്വദേശി നൗഷാദ് (32) എന്നിവരെയാണ് മട്ടന്നൂർ ഇൻസ്പെക്‌ടർ എം.കൃഷ്‌ണൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ച(23.09.2022) ഉച്ചയോടെയാണ് ആർഎസ്എസ് കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്.
സ്‌കൂട്ടറിലെത്തിയ രണ്ടു പേർ ഓഫിസിന് നേരെ ബോംബെറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെള്ളേരിയിൽ നിന്ന് വെള്ളിയാഴ്‌ച രാത്രിയോടെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.