കണ്ണൂർ: മാഹി പള്ളൂരിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. ബിജെപി പ്രവർത്തകനായ രവീന്ദ്രന്റെ പളളൂർ കോയ്യോട്ട് തെരുവിലെ വീടിന് നേരെ പുലർച്ചെയാണ് ബോംബേറുണ്ടായത്. സംഭവത്തിൽ ആളപായമില്ല. കേസുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവർത്തകരെ പള്ളൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് മാഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. മേഖലയിൽ പൊലീസ് പരിശോധന നടത്തി. കണ്ണൂരിൽ നിന്നെത്തിയ ബോംബ്, ഡോഗ് സ്കോഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മാഹി പൊലീസ് സൂപ്രണ്ട് വംശീതര റെഡ്ഡി അറിയിച്ചു.
ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ് - Mahi
കേസുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവർത്തകരെ പള്ളൂർ പൊലീസ് കസ്റ്റഡിയിലെടുത്തു
കണ്ണൂർ: മാഹി പള്ളൂരിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. ബിജെപി പ്രവർത്തകനായ രവീന്ദ്രന്റെ പളളൂർ കോയ്യോട്ട് തെരുവിലെ വീടിന് നേരെ പുലർച്ചെയാണ് ബോംബേറുണ്ടായത്. സംഭവത്തിൽ ആളപായമില്ല. കേസുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവർത്തകരെ പള്ളൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് മാഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. മേഖലയിൽ പൊലീസ് പരിശോധന നടത്തി. കണ്ണൂരിൽ നിന്നെത്തിയ ബോംബ്, ഡോഗ് സ്കോഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മാഹി പൊലീസ് സൂപ്രണ്ട് വംശീതര റെഡ്ഡി അറിയിച്ചു.
മാഹി പള്ളൂരിൽ BJP പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. BJP പ്രവർത്തകനായ രവീന്ദ്രന്റെ പളളൂർ കോയ്യോട്ട് തെരുവിലെ വീടിന് നേരെ പുലർച്ചെയായിരുന്നു ബോംബേറിഞ്ഞത്.ആർക്കും പരിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സി.പി.എം.പ്രവർത്തകരെ പള്ളൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് മാഹിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. മേഖലയിൽ പോലീസ് വ്യാപക പരിശോധന നടത്തി. കണ്ണൂരിൽ നിന്നെത്തിയ ബോംബ് ഡോഗ് സ്ക്വാഡ്കളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മാഹി പോലീസ് സൂപ്രണ്ട് വംശീതര റെഢി അറിയിച്ചു.
Conclusion: