കണ്ണൂർ: ജില്ലയിലും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു. ഉളിക്കൽ പഞ്ചായത്തിലെ 87 വയസുള്ള കൊവിഡ് സ്ഥിരീകരിച്ചയാൾക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രോഗിയെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ALSO READ:ബ്ലാക്ക് ഫംഗസ്;ആംഫോട്ടെറിസിൻ-ബി മരുന്നിന്‍റെ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം
പ്രമേഹ രോഗികൾ, ക്യാൻസർ രോഗികൾ, അവയവ മാറ്റം നടത്തിയവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, തലവേദന, കാഴ്ച്ച മങ്ങൽ, കണ്ണിനു ചുറ്റും വേദന, മൂക്കിന്‍റെ പാലം എന്നിവിടങ്ങളിൽ കറുപ്പ് കലർന്ന നിറ വ്യത്യാസം എന്നീ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ വൈദ്യ സഹായം തേടേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിനിടെ മലയോര മേഖലകളിൽ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാവരും പരിസരം ശുചീകരിക്കണമെന്നും വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യതകൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.