കണ്ണൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി കൃഷ്‌ണനുണ്ണി (24)യാണ് മരിച്ചത്. തലശ്ശേരി ദേശീയ പാതയിൽ കുറിച്ചിയിൽ പെട്ടിപ്പാലത്തിനടുത്താണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കൃഷ്‌ണനുണ്ണിയുടെ ജീവൻ രക്ഷിക്കാനായില്ല. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. ബൈക്കിലിടിച്ചശേഷം കാർ ഓട്ടോറിക്ഷയിലും ഇടിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കസ്റ്റഡിയിലായ കാർ ഡ്രൈവറെ കോടതിയിൽ ഹാജരാക്കും.
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - thalassery kannur
തലശ്ശേരി ദേശീയ പാതയിലാണ് അപകടം നടന്നത്.
കണ്ണൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി കൃഷ്‌ണനുണ്ണി (24)യാണ് മരിച്ചത്. തലശ്ശേരി ദേശീയ പാതയിൽ കുറിച്ചിയിൽ പെട്ടിപ്പാലത്തിനടുത്താണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കൃഷ്‌ണനുണ്ണിയുടെ ജീവൻ രക്ഷിക്കാനായില്ല. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. ബൈക്കിലിടിച്ചശേഷം കാർ ഓട്ടോറിക്ഷയിലും ഇടിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കസ്റ്റഡിയിലായ കാർ ഡ്രൈവറെ കോടതിയിൽ ഹാജരാക്കും.
തലശ്ശേരി ദേശീയ പാതയിൽ കുറിച്ചിയിൽ പെട്ടിപ്പാലത്തിന്നടുത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ്മരണപ്പെട്ടു.
തൃശൂർ ചാവക്കാട്ടെ മൂത്തേടത്ത് രഞ്ചിത്തിന്റെ മകൻ കൃഷ്ണനുണ്ണി (24)യാണ് മരണപ്പെട്ടത്.അമിത വേഗതയിൽ വന്ന കെ.എൽ.57- 1198 കാർ കെ.എൽ.46 യു. 5295 ബൈക്കിൽ ഇടിക്കുകയായിരുന്നു. തലശ്ശേരി ഗവ: ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാർ ഡ്രൈവർ അത്തോളിയിലെ അരുൺ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്. കാർ പിന്നീട് കെ.എൽ.ഡബ്ല്യു 4273 ഓട്ടോറിക്ഷയിലും ഇടിക്കുകയും ചെയ്തിരുന്നു. മംഗലാപുരം ഭാഗത്ത്ജോനിന്നും ജോലി സംബന്ധമായ ഇന്റർവ്യു കഴിഞ്ഞ് യുവാവ് നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നുമാണ് സൂചന. ന്യൂ മാഹി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹംപോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കസ്റ്റഡിയിലായ കാർ ഡ്രൈവറെ കോടതി മുമ്പാകെ ഹാജരാക്കും. ഇ ടി വിഭാ ര ത് കണ്ണൂർ.Body:KL_KNR_02_28.12.19_accident_KL10004Conclusion: