ETV Bharat / state

വിമത ശബ്ദം വിപ്ലവ ജീവിതം, ഓര്‍മയായി ബര്‍ലിന്‍ കുഞ്ഞനന്തൻ നായർ - ബര്‍ലിന്‍ കുഞ്ഞനന്തൻ നായർ ഒര്‍മ

കണ്ണൂർ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് പാര്‍ട്ട് അംഗവുമായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ബര്‍ളിനില്‍ താമസമാക്കി. പില്‍ക്കാലത്ത് പാര്‍ട്ടി നിലപാടുകള്‍ക്കെതിരേയും നേതാക്കള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. 2005ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 2015ല്‍ തിരിച്ചെടുത്തു

വിമത ശബ്ദം വിപ്ലവ ജീവിതം, ബര്‍ലിന്‍ കുഞ്ഞനന്തൻ നായർ ഇനി ജ്വലിക്കുന്ന ഒര്‍മ

author img

By

Published : Aug 8, 2022, 7:51 PM IST

കണ്ണൂര്‍: ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. 96 വയസായിരുന്നു. കോളങ്കട പുതിയ വീട്ടിൽ അനന്തൻ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംമ്പർ 26നാണ് കുഞ്ഞൻ നായരുടെ ജനനം.

ചിറക്കൽ രാജാസ് ഹൈ സ്കൂളിൽ പഠിക്കുമ്പോൾ എ.ഐ.വൈ.എഫ് പ്രവത്തകനായായി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടു. ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്തു. 1942ൽ പി. കൃഷ്ണപിള്ളയിൽ നിന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗത്വം സ്വീകരിച്ച കുഞ്ഞനന്തൻ നായർ 1939 ഏപ്രിൽ ബക്കളത്തു നടന്ന പത്താം കേരള രാഷ്ട്രീയ സമ്മേളനത്തിലാണ് ഇ.എം.എസിനെ പരിചയപ്പെടുന്നത്.

1943 മെയ് മാസം മുംബൈയിൽ നടന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു കുഞ്ഞനന്തൻ നായർ. പതിനഞ്ചാം വയസിൽ കേരളം പത്രത്തിൽ ആദ്യത്തെ മലയാളം ലേഖനവും പതിനാറാം വയസിൽ 'പീപ്പിൾസ് വാർ 'പത്രത്തിൽ ആദ്യത്തെ ഇംഗ്ലീഷ് ലേഖനവും എഴുതി. ബാല സംഘത്തിന്‍റെ സ്ഥാപകരിൽ ഒരാൾ കൂടിയാണ് കുഞ്ഞനന്തൻ നായർ.

ദേശീയ അന്തർദേശീയ ബന്ധം: കാംബ്രിഡ്‌ജ് സീനിയർ പരീക്ഷ എഴുതി പാസായെങ്കിലും പാർട്ടി നിർദേശ പ്രകാരം റോയൽ ഇന്ത്യൻ നേവിയിൽ ചേർന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിച് പിരിച്ചു വിട്ടു. തുടർന്ന് ബോംബെയിലെ കമ്മ്യൂണിസ്റ്റ്‌ ആസ്ഥാനത്ത് താമസമാക്കി. പാർട്ടിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് അവിടെ വെച്ചാണ്. 1948ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടതു മുതൽ 1952ൽ നിയമ വിധേയമാക്കുന്നതു വരെ, ദേശീയാടിസ്ഥാനത്തിൽ രഹസ്യ പ്രവർത്തനത്തിന് നിയോഗിച്ചവരിൽ ഒരാൾ കൂടിയാണ് കുഞ്ഞനന്തൻ നായർ .

തെലങ്കാന സായുധ സമരകാലത്ത് ജന്മി ഗുണ്ടകൾക്കെതിരെ കൃഷിക്കാർ നടത്തിയ സമരത്തെ സഹായിക്കാൻ രഹസ്യമായി ആയുധങ്ങൾ എത്തിച്ചു കൊടുത്ത സംഘത്തിൽ ഇദ്ദേഹം ഉണ്ടായിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രമായിരുന്ന കിഴക്കൻ ജർമനിയെ പടിഞ്ഞാറൻ ജർമനിയിൽ നിന്ന് വേർതിരിക്കാൻ 1961ൽ കെട്ടിപ്പൊക്കിയ ജർമൻ മതിലിനെക്കുറിച്ച് പടഞ്ഞാറൻ മാധ്യമങ്ങൾ നടത്തുന്ന പ്രചാരങ്ങൾക്കെതിരെ യഥാർത്ഥ കാര്യങ്ങൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പത്രങ്ങൾക്ക് വേണ്ടി എഴുതാൻ പാർട്ടി ആവശ്യ പ്രകാരം ബെർലിനിൽ പോയത് ജീവിതത്തിലെ വഴിത്തിരിവായി.

വിദേശത്തും സ്വദേശത്തുമായി മാധ്യമപ്രവര്‍ത്തനം: 1964 മുതൽ 1991വരെ ആർ.കെ. കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്സ് വാരികയുടെ യൂറോപ്യൻ ലേഖകനായിരുന്നു. ലോകത്തിലെ സോഷ്യലിസ്റ്റ് രാഷ്ടത്തലവൻമാരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് ഇക്കാലത്താണ്. ലോകത്തെ ഞെട്ടിച്ച പല സ്കൂപ്പുകളും കുഞ്ഞനന്തൻ നായർ ബ്ലിറ്റ്സിലൂടെ പുറത്തുവിട്ടു. ഇന്ദിരാഗാന്ധിയെയും രാജീവ്‌ ഗാന്ധിയെയും കൊലപ്പെടുത്താൻ ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ഗൂഢാലോചനയായിരുന്നു ഇതിൽ പ്രധാനം.

അദ്ദേഹത്തിന്റെ 'ചെകുത്താനും അവന്‍റെ ചാട്ടുളിയും 'എന്ന പുസ്തകം അമേരിക്കൻ ചാര സംഘടനയായ സിഐഎ ആഗോളതലത്തിൽ നടത്തുന്ന അട്ടിമറി പ്രവത്തനങ്ങൾ തുറന്നു കാട്ടുന്നു. 1961ൽ, കുടിയിറക്കിനെതിരെ എ.കെ.ജി അമരാവതിയിൽ നടത്തിയ സത്യഗ്രഹ സമരകാലത് അദ്ദേഹത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. 1957ൽ ഇ.എം.എസ് മുഖ്യമന്ത്രിയായപ്പോൾ രാഷ്ട്രീയകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചു. നീണ്ട കാലത്തെ ബെർലിൻ ജീവിതം അവസാനിപ്പിച്ചു കുഞ്ഞനന്തൻ നായർ 2003ലാണ് കേരളത്തിലേക്ക് മടങ്ങിയത്.

വിമതസ്വരം: എം.പി പരമേശ്വരന്റെ നാലാം ലോക വാദത്തെതുടർന്ന് സിപിഎമ്മിൽ ഉടലെടുത്ത പ്രത്യയ ശാസ്ത്ര സമരങ്ങളിൽ വി.എസ്. അച്യുതാനന്ദന്‍റെ നിലപാടിനൊപ്പമായിരുന്നു കുഞ്ഞനന്തൻ നായർ. മാതൃഭൂമി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ 'പൊളിച്ചെഴുത്ത്' രാഷ്ട്രീയ രംഗത്തും സി.പി.എമ്മിലും വലിയ വിവാദമുണ്ടാക്കി. തുടർന്ന് സംഘടന വിരുദ്ധ പ്രവർത്തനം ആരോപിച്ചു 2005ൽ കുഞ്ഞനന്തൻനായരെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. 2015ല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഭാര്യ സരസ്വതി. ഏക മകൾ ഉഷ മെഡിക്കൽ ബിരുദധാരിയാണ്. വാസ്തു ശില്‍പ്പിയായ വെർണർ മരുമകൻ (ഇരുവരും ജർമനി).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.