കണ്ണൂർ : അന്തരിച്ച കമ്യൂണിസ്‌റ്റ് നേതാവും മാധ്യമ പ്രവർത്തകനും ആയിരുന്ന ബർലിൻ കുഞ്ഞനന്തൻ നായരുടെ മൃതദേഹം സംസ്ക്കരിച്ചു. അന്ത്യാഭിലാഷമനുസരിച്ച് വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. കണ്ണൂർ നാറാത്ത് പി.എച്ച്.സിക്ക് സമീപം 12 മണി വരെ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.
അവസാന കാലത്തെ മൂന്ന് ആഗ്രഹങ്ങളിൽ ഒരെണ്ണം സാധിക്കാതെയാണ് ആദ്യകാല കമ്മ്യൂണിസ്‌റ്റിൻ്റെ മടക്കം. മുഖ്യമന്ത്രി പിണറായി വിജയനെ കാണണം എന്നാഗ്രഹമാണ് ബാക്കിയായത്. സി.പി.എമ്മിൽ അംഗമായി മരിക്കണമെന്നതും, ചെങ്കൊടി പുതച്ച് അന്ത്യയാത്രയെന്നതും യാഥാർഥ്യമായി.
ALSO READ: വിമത ശബ്ദം വിപ്ലവ ജീവിതം, ഓര്‍മയായി ബര്‍ലിന്‍ കുഞ്ഞനന്തൻ നായർ
സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജൻ, കെ.വി സുമേഷ് എംഎൽഎ, വിഎസ് അച്യുതാനന്ദന്‍റെ മകൻ അരുൺ കുമാർ തുടങ്ങിയവർ ഉപചാരം അർപ്പിച്ചു.