കണ്ണൂർ: വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച് അയൽവാസിയുടെ കട തകർത്ത് യുവാവ്. കണ്ണൂർ ചെറുപുഴ സ്വദേശി പ്ലാക്കുഴിയില്‍ ആല്‍ബിനാണ് 'അയ്യപ്പനും കോശിയും' സിനിമ സ്റ്റൈലിൽ പ്രതികാരം തീർത്തത്.
പുളിയാറു മറ്റത്തില്‍ സോജിയുടെ കട ജെസിബി ഉപയോഗിച്ച് തകര്‍ത്തായിരുന്നു ആല്‍ബിന്‍റെ പ്രതികാരം. ഇയാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പലചരക്ക്, ഹോട്ടല്‍ എന്നിവ നടത്തി ഉപജീവനം നടത്തുന്ന സോജി തന്‍റെ അഞ്ച് വിവാഹാലോചനകള്‍ മുടക്കിയെന്നാണ് ആല്‍ബിൻ പൊലീസിന് നൽകിയ മൊഴി.