കണ്ണൂർ: സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം സി. അശോക് കുമാറിന്‍റെ വീടിന് നേരെ ആക്രമണം. ഒഴക്രോം കുറ്റിപ്പുറത്തുള്ള വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ബൈക്കിൽ എത്തിയ സംഘമാണ് വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തതെന്നാണ് സംശയിക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. വീട്ടുകാർ ഉണർന്നപ്പോഴേക്കും ആക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.