ETV Bharat / state

ഹാപ്പിനസ് ഫെസ്റ്റിലെ ശ്രദ്ധാകേന്ദ്രം...സ്പൈനൽ മസ്‌കുലർ അട്രോഫിയെ തോൽപ്പിച്ച് സി വി സുരേന്ദ്രന്‍ - തളിപ്പറമ്പ്

16-ാം വയസില്‍ സ്‌പൈനല്‍ മസ്‌കുലർ അട്രോഫി എന്ന രോഗം ബാധിച്ച സി വി സുരേന്ദ്രന്‍ വീല്‍ചെയറില്‍ ഇരുന്നാണ് ചിത്രങ്ങള്‍ വരയ്‌ക്കുന്നത്.

artist cv surendran  artist cv surendran exhibition kannur  kannur  artist cv surendran exhibition  സ്‌പൈനല്‍ മസ്‌കുലർ അട്രോഫി  സി വി സുരേന്ദ്രന്‍  സി വി സുരേന്ദ്രന്‍ ചിത്രങ്ങള്‍  തളിപ്പറമ്പ്  ഹാപ്പിനസ് ഫെസ്റ്റ്
സി വി സുരേന്ദ്രന്‍
author img

By

Published : Dec 30, 2022, 3:25 PM IST

സ്പൈനൽ മസ്‌കുലർ അട്രോഫിയെ തോൽപ്പിച്ച് സി വി സുരേന്ദ്രന്‍

കണ്ണൂര്‍: തളിപ്പറമ്പ് ധർമ്മശാലയിലെ ഹാപ്പിനസ് ഫെസ്റ്റ് സന്തോഷത്തോടൊപ്പം ദൃശ്യവിരുന്ന് കൂടിയാണ് ഒരുക്കുന്നത്. സി വി സുരേന്ദ്രനെന്ന കണ്ണാടിപറമ്പ സ്വദേശി 49 വയസുകാരൻ തന്‍റെ കലാസൃഷ്‌ടി കൊണ്ടാണ് മേള മനോഹരമാക്കുന്നത്.

സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അസുഖം സുരേന്ദ്രനെ തളർത്താൻ തുടങ്ങിയത് പതിനാറാം വയസിലായിരുന്നു. പതിയെ പതിയെ ശരീരത്തെ അസുഖം ഒന്നാകെ തളർത്തി. പക്ഷെ ചെറുപ്പം മുതൽ അനുഗ്രഹീതമായി കിട്ടിയ ചിത്രകല ആദ്ദേഹം കൈവിടാൻ തയ്യാറായില്ല.

34 വർഷമായി ചിത്രകല രംഗത്തുള്ള അദ്ദേഹം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഇതിനകം വരച്ചു തീർത്തത്. ആദ്യത്തെ എക്‌സിബിഷൻ 2006ൽ കണ്ണൂർ ടൗൺഹാളിൽ നടത്തുകയും അത് വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. പിന്നീട് അനേകം അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കേരളത്തിനകത്തും പുറത്തുമായിട്ട് ഏകദേശം 26ഓളം എക്‌സിബിഷൻ നടത്തി. വിദേശത്തും എക്‌സിബിഷൻ നടത്തണമെന്നാണ് സുരേന്ദ്രന്‍റെ ആഗ്രഹം.

വീൽ ചെയറിൽ ഇരുന്നു തന്‍റെ ചിത്രങ്ങളെ ആവശ്യക്കാർക്കായി വരച്ചു നൽകുമ്പോൾ സുരേന്ദ്രന് ഒരു വരുമാന മാർഗം കൂടിയാണ് ചിത്രകല. എങ്കിലും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചു തീർക്കുമ്പോൾ ആവശ്യക്കാർ ഇല്ലാത്ത സങ്കടത്തിൽ ആണ് സുരേന്ദ്രൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.