കണ്ണൂർ: വഞ്ചനാക്കുറ്റം ചുമത്തി എം.സി ഖമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്വമാണെന്ന് കെ.സുധാകരൻ എം.പി. ഇത് തികച്ചും രാഷ്ട്രീയ പകപോക്കലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടക്കുന്ന വലിയ അന്വേഷണങ്ങളെ പ്രതിരോധിക്കാനുള്ള ഈർക്കിൽ കേസാണിത്. ഖമറുദ്ദീന്‍റെ അറസ്റ്റ് യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു. കെ.എം ഷാജിക്ക് എതിരെയുള്ള വിജിലൻസ് അന്വേഷണം അതിന്‍റെ വഴിക്ക് നടക്കട്ടെ. ഏത് അന്വേഷണത്തെയും ഷാജി സ്വാഗതം ചെയ്തതാണെന്നും കെ.സുധാകരൻ എം.പി കണ്ണൂരിൽ പറഞ്ഞു.
എം.സി ഖമറുദ്ദീന്‍റെ അറസ്റ്റ് രാഷ്ട്രീയ പാപ്പരത്വമാണെന്ന് കെ.സുധാകരൻ എംപി - K Sudhakaran MP
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടക്കുന്ന വലിയ അന്വേഷണങ്ങളെ പ്രതിരോധിക്കാനുള്ള ഈർക്കിൽ കേസാണിതെന്നും കെ.സുധാകരൻ