കണ്ണൂർ: ജില്ലയിൽ കൊവിഡ് മുക്തി നേടിയവരില്‍ 96കാരി ആമിനുമ്മയും. തയ്യില്‍ സ്വദേശിയായ പുതിയ പുരയില്‍ ആമിനുമ്മ ജൂലൈ 25നാണ് കൊവിഡ് ബാധിച്ച് അഞ്ചരക്കണ്ടി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. കല്യാണ വീട്ടില്‍ നിന്നും രോഗവുമായെത്തിയ മകളില്‍ നിന്നാണ് ആമിനുമ്മയ്ക്ക് കൊവിഡ് ബാധിച്ചത്. ആശങ്ക ഉണ്ടായിരുന്നെങ്കിലും ഒടുവിൽ വൈറസ് പിന്മാറി. രക്തസമ്മര്‍ദത്തിന് പുറമെ കേള്‍വിക്കുറവുമുണ്ട് ആമിനുമ്മയ്ക്ക്. പരിശോധന ഫലം നെഗറ്റീവായതോടെ ഏറെ സന്തോഷത്തിലാണ് ഈ 96കാരി. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലെ നോഡല്‍ ഓഫീസര്‍ ഡോ. അജിത്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ആമിനയുമ്മ വീട്ടിലേക്ക് മടങ്ങി.
ആമിനുമ്മയെ വിട്ടകന്ന് കൊവിഡ് - കൊവിഡ് ആമിന
കഴിഞ്ഞ മാസം അവസാന വാരത്തിലാണ് ഉമ്മയ്ക്ക് രോഗം ബാധിച്ചത്. രോഗമുക്തി നേടിയ ആശ്വാസത്തിലാണ് ഈ 96കാരിയിപ്പോൾ..