കണ്ണൂർ: പറശിനിക്കടവിൽ വാട്ടര്‍ ടാക്സി അനുവദിക്കുമെന്ന് ജല ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇതിനുള്ള നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാവുന്നതോടെ രാജ്യത്തെ രണ്ടാമത്തെ വാട്ടര്‍ ടാക്സി സംവിധാനമായി പറശിനിക്കടവ് മാറും.
പറശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും അദ്ദേഹം സന്ദർശിച്ചു. ഞായറാഴ്ച്ച വൈകുന്നേരം 5.30ഓടെയാണ് മന്ത്രി എ.കെ ശശീന്ദ്രൻ പറശിനിക്കടവിലെത്തിയത്.