ETV Bharat / state

വളര്‍ത്തച്ഛന്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം; മുന്‍ ശിശുക്ഷേമസമിതിക്ക് ഗുരുതര വീഴ്‌ച - കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍

യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമിതി പെണ്‍കുട്ടിയെ കൈമാറിയതെന്ന് വ്യക്തമായി. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കണ്ണൂരിലെ സി ജി ശശികുമാർ ശിശുക്ഷേമ സമിതിയില്‍ നിന്നും പെണ്‍കുട്ടിയെ വളര്‍ത്താനായി സ്വീകരിച്ചത്

adopted girl raped in kannur  വളര്‍ത്താനായി കൊണ്ടുവന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി  മുന്‍ ശിശുക്ഷേമസമിതിക്ക് ഗുരുതര വീഴ്‌ച  കണ്ണൂര്‍  crime news  crime latest news  ക്രൈം ന്യൂസ്  കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍
വളര്‍ത്തച്ഛന്‍ പീഡിപ്പിച്ച സംഭവം; മുന്‍ ശിശുക്ഷേമസമിതിക്ക് ഗുരുതര വീഴ്‌ച
author img

By

Published : Jan 13, 2021, 1:02 PM IST

കണ്ണൂര്‍: വളര്‍ത്താനായി സര്‍ക്കാരില്‍ നിന്നും സ്വീകരിച്ച പെണ്‍കുട്ടിയെ അറുപതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മുന്‍ ശിശുക്ഷേമസമിതിക്ക് ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തൽ. തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചയാൾക്ക് യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമിതി പതിനാലുകാരിയെ കൈമാറിയതെന്ന് വ്യക്തമായി. ശിശുക്ഷേമ സമിതിയിൽ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസിൽ കൂത്തുപറമ്പ് സ്വദേശി സി ജി ശശികുമാർ അറസ്റ്റിലായത് കഴിഞ്ഞ ശനിയാഴ്‌ചയാണ്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യയും പിടിയിലായി. മാതാപിതാക്കൾ മരിച്ച 14 വയസുള്ള പെൺകുട്ടിയെ കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും 2016ലാണ് പ്രതി പോറ്റിവളര്‍ത്താനായി സ്വീകരിച്ചത്.

കഴിഞ്ഞ മാസം കുട്ടിയുടെ സഹോദരിയെ കൗൺസിലിംഗ് ചെയ്‌തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇവരുടെ വീട്ടിലേക്ക് അവധിക്കെത്തിയപ്പോള്‍ തന്നെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും കുട്ടി മൊഴി നൽകിയിരുന്നു. നേരത്തെ രണ്ട് വിവാഹം ചെയ്‌തതും അതിൽ കുട്ടികളുള്ള കാര്യവും മറച്ചുവച്ച് വിമുക്ത ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സി ജി ശശികുമാർ കൂത്തുപറമ്പിൽ താമസിച്ചിരുന്നത്. 2017 ൽ കുട്ടിയെ ഇയാൾ പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതുമെല്ലാം മൂന്ന് വർഷമിപ്പുറം സഹോദരി വെളിപ്പെടുത്തുമ്പോൾ മാത്രമാണ് ശിശുക്ഷേമ സമിതി അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് വർഷം പ്രതിയുടെ വീട്ടിൽ കഴിഞ്ഞ കുട്ടി 2017 ൽ ഗർഭിണി ആയിരുന്നുവെന്നും പ്രതി ആരുമറിയാതെ ഗർഭം അലസിപ്പിച്ചുവെന്നും പൊലീസ് കണ്ടെത്തി.

വൈദ്യ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് കുടുംബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണവും കിട്ടാനാണ് ചെറിയ കാലയളവിലേക്ക് പോറ്റിവളർത്താൻ നൽകുന്ന സർക്കാർ പദ്ധതി. ഇങ്ങനെ നൽകുമ്പോൾ കുട്ടിയെ വളർത്താൻ ഏറ്റെടുക്കുന്ന കുടുംബത്തെ കുറിച്ച് വിശദമായ അന്വേഷണം അതാത് ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തണം. ഈ കുട്ടിയെ നൽകുമ്പോൾ കാര്യക്ഷമമായ അന്വേഷണങ്ങളൊന്നും നടന്നില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.