ETV Bharat / state

തെരുവ് കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം; ചെറുപുഴ സിഐക്കെതിരെ നടപടി

കഴിഞ്ഞ ദിവസം ചെറുപുഴ ടൗണിന് സമീപത്ത് റോഡരികില്‍ കച്ചവടം നടത്തിയിരുന്നവരെ സിഐ അസഭ്യം പറയുകയായിരുന്നു. അസഭ്യവര്‍ഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ സിഐക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു

Action against Cherupuzha CI, for his bad behavior towards street vendors  തെരുവ് കച്ചവടക്കാരോട് മോശമായി പെരുമായറിയ ചെറുപുഴ സിഐക്കെതിരെ നടപടി  ചെറുപുഴ സിഐക്കെതിരെ നടപടി  Action against Cherupuzha CI
സിഐക്കെതിരെ നടപടി
author img

By

Published : Nov 27, 2020, 8:17 PM IST

കണ്ണൂര്‍: തെരുവ് കച്ചവടക്കാരോട് മോശമായി പെരുമാറിയ ചെറുപുഴ സിഐക്കെതിരെ നടപടി. സർക്കിൾ ഇൻസ്പെക്ടർ വിനീഷ് കുമാറിനെ കെഎപി നാലാം ബറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിന് അയച്ചു. കഴിഞ്ഞ ദിവസമാണ് ചെറുപുഴ ടൗണിന് സമീപത്ത് റോഡരികില്‍ കച്ചവടം നടത്തിയിരുന്നവരെ സിഐ വിരട്ടിയത്. അസഭ്യവര്‍ഷം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് ഡിവൈഎസ്പിയോട് അന്വേഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടത്.

തെരുവ് കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം; ചെറുപുഴ സിഐക്കെതിരെ നടപടി

സ്പെഷ്യല്‍ ബ്രാഞ്ചും, ഇന്‍റലിജന്‍സും സംഭവം പരിശോധിച്ച്‌ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. കച്ചവടക്കാരിലൊരാളാണ് ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി സമൂഹ മാധ്യമങ്ങളിലിട്ടത്. തെരുവ് കച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമായിരുന്നു സിഐ വിനീഷ് കുമാറിൻ്റെ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.