കണ്ണൂര്‍: സിപിഐയിലേക്ക് വരുന്നവരെ ആയുധം കൊണ്ട് ശരിപ്പെടുത്താമെന്ന് ആരും ധരിക്കരുതെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. അടിക്ക് തിരിച്ചടി, കൊലക്ക് കൊല ഞങ്ങളുടെ ശൈലിയല്ല. സി.പി.ഐയിലേക്ക് വരുന്നവരെ ഇനിയും സ്വീകരിക്കുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സി.പി.ഐ സംഘടിപ്പിച്ച കെ.വി. മൂസാൻ കുട്ടി മാസ്റ്റർ- സി.കൃഷ്ണൻ അനുസ്മരണ സമ്മേളനം തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐയിലേക്ക് ആളുകൾ വരുന്നത് ഈ പാർട്ടിയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
കൊലപാതകത്തെ പൂർണ്ണമായും എതിർക്കുന്ന പാർട്ടിയാണിത്. നന്മയുടെ വഴിയിലൂടെ പ്രവർത്തിക്കുന്ന പാർട്ടിയാണ്. അത് കൊണ്ടാണ് കൂടുതൽ പേർ സി.പി.ഐയിലേക്ക് വരുന്നതെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.
ALSO READ:'ചെമ്പിരിക്ക ഖാസിയുടെ ഗതിയുണ്ടാവും'; സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തു കോയ തങ്ങൾക്ക് വധഭീഷണി
സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം വേലിക്കാത്ത് രാഘവൻ അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.