കണ്ണൂര്‍:കൊവിഡ് 19 സംശയത്തെത്തുടര്‍ന്ന് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9213 ആയി. 80 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. നിലവില്‍ 40 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും, 24 പേര്‍ ജില്ലാ ആശുപത്രിയിലും 16 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെ ജില്ലയില്‍ നിന്നും 269 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 164 എണ്ണത്തിന്‍റെ ഫലം നെഗറ്റീവ് ആണ്. 100 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.