ETV Bharat / state

അനധികൃതമായി ചെങ്കല്ല് കടത്തിയ 19 ടിപ്പർ ലോറികൾ പിടിച്ചെടുത്തു

author img

By

Published : Jan 2, 2021, 3:16 PM IST

ചെങ്കല്ല് കൊണ്ടുപോകാൻ അനുമതിയില്ലാത്ത വാഹനങ്ങളാണ് തലശ്ശേരി കൊടുവള്ളിയിൽ വച്ച് പിടിച്ചെടുത്തത്.

19 tipper lorries seized in Kannur  kannur news  kannur sub collector  ചെങ്കല്ല്  കണ്ണൂർ വാർത്തകൾ  റവന്യൂ വകുപ്പ്  സബ്ബ് കലക്ടർ അനുകുമാരി ഐ.എ.എസ്
കണ്ണൂരിൽ അനധികൃതമായി ചെങ്കല്ല് കടത്തിയ 19 ടിപ്പർ ലോറികൾ പിടിച്ചെടുത്തു

കണ്ണൂർ: പാതിരാത്രിയിൽ അനധികൃതമായി ചെങ്കല്ല് കടത്തിക്കൊണ്ടുപോവുകയായിരുന്ന 19 ടിപ്പർ ലോറികൾ പിടിച്ചെടുത്തു. ചെങ്കല്ല് കൊണ്ടുപോകാൻ അനുമതിയില്ലാത്ത വാഹനങ്ങളാണ് തലശ്ശേരി കൊടുവള്ളിയിൽ വച്ച് പിടിച്ചെടുത്തത്. തലശ്ശേരി സബ് കലക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റവന്യൂ വകുപ്പും, പൊലീസും ജിയോളജി വകുപ്പ് പരിശോധനയിൽ പങ്കാളിയായി.

രാവിലെ 5.30 മുതലാണ് പരിശോധന ആരംഭിച്ചത്. രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചത്. അനാവശ്യമായി ജോലി തടയുന്നുവെന്ന് ആരോപിച്ച് പിടിച്ചെടുത്ത ലോറികൾ വിട്ടയക്കാൻ ഉടമകൾ സമ്മർദ്ദം ചെലുത്തിയെങ്കിലും സ്ഥലത്താണ്ടായ സബ്ബ് കലക്ടർ അനുകുമാരി ഐ.എ.എസ്.വഴങ്ങിയില്ല.

വണ്ടികൾ റവന്യൂ വകുപ്പിന്‍റെ കസ്റ്റഡിയിലാണുള്ളത്-- ഇതിന്‍റെ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് 'സമർപ്പിക്കും. ജിയോളജി വകുപ്പിന്‍റെ നിർദ്ദേശപ്രകാരം പിഴ ഈടാക്കി അനന്തര നടപടികൾ സ്വീകരിക്കും. ധർമ്മടം പ്രിൻസിപ്പൽ എസ്.ഐ.മഹേഷ് കണ്ടമ്പേത്തിന്‍റെ നേതൃത്വത്തിൽ ധർമ്മടം പൊലീസും തലശ്ശേരി കൺടോൾ റൂം പൊലീസും സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.