കണ്ണൂർ: ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ ഒഡിഷ സ്വദേശി (35), പഞ്ചാബ് സ്വദേശിയായ ഡി.എസ്.സി ഉദ്യോഗസ്ഥൻ (46) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഏഴ് പേർ രോഗമുക്തരായി. തിരുവനന്തപുരം വിമാനത്താവളം വഴി ജൂൺ 18 ന് നൈജീരിയയിൽ നിന്നെത്തിയ പിണറായി സ്വദേശി (37), കണ്ണൂർ വിമാനത്താവളം വഴി ജൂൺ 24ന് കുവൈറ്റിൽ നിന്നെത്തിയ വാരം സ്വദേശി (63), ജൂൺ 26 ന് ഖത്തറിൽ നിന്നെത്തിയ പടിയൂർ സ്വദേശി (46), ജൂലായ് മൂന്നിന് സൗദി അറേബ്യയിൽ നിന്നെത്തിയ പരിയാരം സ്വദേശി (40), അന്നേ ദിവസം ഖത്തറിൽ നിന്നെത്തിയ പാനൂർ സ്വദേശി (36), ദമാമിൽ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മട്ടന്നൂർ സ്വദേശിയായ ഒമ്പത് വയസുകാരൻ, ജൂലായ് നാലിന് ഖത്തറിൽ നിന്നെത്തിയ ഏഴോം സ്വദേശി (33), കരിപ്പൂർ വിമാനത്താവളം വഴി ജൂൺ 20 ന് അബുദാബിയിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശി (25), ജൂലായ് മൂന്നിന് സൗദി അറേബ്യയിൽ നിന്നെത്തിയ മലപ്പട്ടം സ്വദേശി (36), ജൂലായ് 3 ന് റിയാദിൽ നിന്നെത്തിയ കൊളച്ചേരി സ്വദേശിയായ നാല് വയസുകാരി, ബഹ്റൈനിൽ നിന്നെത്തിയ പാനൂർ സ്വദേശി (47), നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂൺ 19 ന് ദുബായിൽ നിന്നെത്തിയ പടിയൂർ സ്വദേശി (22) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
കണ്ണൂർ വിമാനത്താളം വഴി ജൂലായ് ഒന്നിന് ഹൈദരാബാദിൽ നിന്നെത്തിയ വേങ്ങാട് സ്വദേശി (29), അന്നേ ദിവസം ബസ് മാർഗം ബംഗളൂരുവില്‍ നിന്നെത്തിയ ചെമ്പിലോട് സ്വദേശി (30), ജൂലായ് മൂന്നിന് കാർ മാർഗം ബംഗളൂരുവില്‍ നിന്ന് എത്തിയ കൂടാളി സ്വദേശി (34), ജൂലായ് രണ്ടിന് മംഗലാപുരത്തു നിന്നെത്തിയ കാങ്കോൽ ആലപ്പടമ്പ സ്വദേശി (34), ജൂലായ് അഞ്ചിന് മൈസൂരിൽ നിന്നെത്തിയ ചമ്പാട് സ്വദേശി (43) എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 615 ആയി. ഇവരില്‍ 346 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24,782 പേരാണ്.
ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 294 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 36 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 22 പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ മൂന്നു പേരും വീടുകളില്‍ 24,356 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 16808 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 16285 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 15259 എണ്ണം നെഗറ്റീവാണ്. 523 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.