ETV Bharat / state

കണ്ണൂരിൽ 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും പിടിച്ചെടുത്തു

കൊവിഡ് സാഹചര്യത്തിൽ മദ്യശാലകൾ അടച്ചതോടെ നാടൻ ചാരായം വ്യാപകമായി വീട് കേന്ദ്രീകരിച്ചു നിർമിച്ചു വിൽപന നടത്തിവരുകയായിരുന്നു പ്രതി

ചാരായം  വാറ്റ്  എക്‌സൈസ്  Excise  കൊവിഡ്  വാറ്റു ചാരായം  Alcohol  LIQUOR  15 liters of liquor and 200 liters of wash were seized in Kannur
കണ്ണൂരിൽ 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും പിടിച്ചെടുത്തു
author img

By

Published : May 23, 2021, 1:25 AM IST

കണ്ണൂർ: വീട് കേന്ദ്രികരിച്ച് വൻതോതിൽ ചാരായം നിർമ്മിച്ച് കടത്തിവന്നിരുന്ന അരങ്ങു സ്വദേശി പള്ളത്തു വീട്ടിൽ സജിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും പിടിച്ചെടുത്തു. ആലക്കോട് എക്‌സൈസ് സംഘത്തിന്‍റെ റെയ്ഡിലാണ് വാറ്റും ചാരായവും കണ്ടെടുത്തത്.

കണ്ണൂരിൽ 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും പിടിച്ചെടുത്തു

കൊവിഡ് സാഹചര്യത്തിൽ മദ്യശാലകൾ അടച്ചതോടെ നാടൻ ചാരായം വ്യാപകമായി വീട് കേന്ദ്രീകരിച്ചു നിർമിച്ച് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നടുവിൽ, ഉത്തൂർ, മീൻപറ്റി, പുലിക്കുരുമ്പ, കുടിയാൻമല, കരുവഞ്ചാൽ പ്രദേശങ്ങളിൽ സ്ഥിരമായി വാറ്റു ചാരായം നിർമ്മിച്ചു കൊടുക്കുന്നയാളിൽ പ്രധാനിയായ സജിയെ പുലർച്ചയ്ക്ക് മഫ്തിയിൽ എത്തിയാണ് എക്സൈസുകാർ പിടികൂടി കേസെടുത്തത്.

READ MORE: 50 ലക്ഷം രൂപ മോഷ്‌ടിച്ച പ്രതികള്‍ പിടിയില്‍

ആലക്കോട് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ പി ആർ സജീവിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർ കെ.അഹമ്മദ്‌, വനിത സിവിൽ എക്സൈസ് ഓഫീസർ എം.മുനീറ, സിവിൽ എക്സൈസ് ഓഫീസർമാരായ എ എസ് അരവിന്ദ്, എം ബി മുനീർ, വി ധനേഷ്, എം സുരേന്ദ്രൻ, ടി വി മധു, ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.