കണ്ണൂര്‍: നടുവില്‍ നരിയന്മാവ് പ്രദേശത്ത് നിന്നും 100 ലിറ്റര്‍ വ്യാജ വാറ്റുചാരായം പിടികൂടി. ചാരയം കടത്താന്‍ ഉപയോഗിച്ച ജീപ്പും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാരായം കടത്തിയ പ്രതി ന്യൂനടുവില്‍ സ്വദേശി മാത്യു ഓടി രക്ഷപ്പെട്ടു. മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ജീപ്പില്‍ ചാരായമെത്തിച്ച് വില്‍പന നടത്തുന്നയാളാണ് മാത്യുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ ദിവസങ്ങളായി എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. ഇയാളുടെ വീടിന്‍റെ പരിസരത്ത് നടത്തിയ പരിശോധനയില്‍ ജാറുകളില്‍ സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള തെരച്ചില്‍ ഉര്‍ജ്ജിതമാക്കിയതായും എക്‌സൈസ് സംഘം അറിയിച്ചു. പ്രിവന്‍റീവ് ഓഫീസര്‍ അഹമ്മദിന്‍റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.കെ ഷിബു, രഞ്‌ജിത് കുമാര്‍, പി ഷിബു, റെനില്‍ കൃഷ്‌ണന്‍, എം.ബി മുനീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
നരിയന്മാവില്‍ 100 ലിറ്റര്‍ വാറ്റുചാരായം പിടികൂടി - ചാരായം
ചാരായം കടത്തിയ പ്രതി ന്യൂനടുവില്‍ സ്വദേശി മാത്യു ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു.