ETV Bharat / state

പടയപ്പയെ പ്രകോപിപ്പിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുണ്‍

പടയപ്പ എന്ന കാട്ടാന റോഡിലും ജനവാസ മേഖലയിലും ഇറങ്ങി ഭീതി പരത്തുകയാണ്. ആനയെ ജനവാസ മേഖലയില്‍ നിന്ന് കാട്ടിലേയ്ക്ക് തുരത്തി ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ റോഡിലിറക്കി നടത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രസിഡന്‍റ് കെഎസ് അരുണ്‍ പറഞ്ഞു.

Etv Bharatwild elephant padayappa  wild elephant padayappa Munnar  youth congress  Forest department on Padayappa issue  പടയപ്പയെ പ്രകോപിപ്പിച്ച ഡ്രൈവര്‍ക്കെതിരെ കേസ്  യൂത്ത് കോണ്‍ഗ്രസ്  പടയപ്പ  വനംവകുപ്പ്  മൂന്നാര്‍ പടയപ്പ  യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുണ്‍  കടലാർ എസ്‌റ്റേറ്റിൽ ആന
Etv Bharatയൂത്ത് കോണ്‍ഗ്രസ്
author img

By

Published : Jan 20, 2023, 4:36 PM IST

യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രസിഡന്‍റ് പ്രതികരിക്കുന്നു

ഇടുക്കി: പടയപ്പയെന്ന കാട്ടാനയെ ഹോണ്‍ മുഴക്കി പ്രകോപിപ്പിച്ചുവെന്ന കുറ്റം ചുമത്തി ഡ്രൈവവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത വനംവകുപ്പിന്‍റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ആനയെ ജനവാസ മേഖലയില്‍ നിന്ന് കാട്ടിലേയ്ക്ക് തുരത്തി ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ റോഡിലിറക്കി നടത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രസിഡന്‍റ് കെഎസ് അരുണ്‍ പറഞ്ഞു. ജനങ്ങളുടെ സംരക്ഷണം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും ജനവാസ മേഖലകളില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താന്‍ യൂത്ത് കേഡര്‍മാരെ നിയോഗിക്കുമെന്നും അരുണ്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കടലാർ എസ്‌റ്റേറ്റിൽ ആന എത്തിയത്. തേയില ചെടികൾക്കിടയിൽ നിന്നും പടയപ്പ റോഡിലേയ്‌ക്ക് ഇറങ്ങാൻ ശ്രമിക്കുകയിരുന്നു. അതിനിടെ ഇതു വഴി കടന്ന് പോവുകയായിരുന്ന വാഹനം ഹോണ്‍ മുഴക്കി.

റോഡിലേയ്ക്കിറങ്ങിയാല്‍ വാഹനം ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിയ ‍ഡ്രൈവര്‍ക്കെതിരെയാണ് വനംവകുപ്പ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്‌തത്. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഭീതിയായി പടയപ്പ: അടുത്ത കാലത്തായി പടയപ്പ റോഡിലും ജനവാസ മേഖലയിലും ഇറങ്ങി ഭീതി പരത്തുകയാണ്. പടയപ്പ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ആക്രമണം തുടര്‍ക്കഥയാകുമ്പോഴും കാട്ടാനയെ കാടുകയറ്റാന്‍ നടപടി സ്വീകരിക്കാതെ ആനയെ തുരത്താന്‍ ശ്രമിക്കുന്ന ജനങ്ങള്‍ക്കെതിരെ കേസെടുക്കുന്ന നടപടിയില്‍ വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.