ഇടുക്കി: രാജാക്കാട് എൻ ആർ സിറ്റിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നിർമ്മാണത്തിലിരിക്കുന്ന സ്വന്തം വീട്ടിൽ വയറിംഗ് നടത്തുമ്പോഴാണ് യുവാവിന് ഷോക്കേറ്റത്. രാജാക്കാട് ടൗണിൽ ജൻ ഔഷധി ഷോപ്പ് നടത്തുന്ന ഓലിയ്ക്കൽ അജീഷ് (36) ആണ് മരിച്ചത്. ഭാര്യ അരുണയ്ക്കും, മൂന്നര വയസ്സുള്ള മകള്‍ക്കൊപ്പം ഇന്ന് രാവിലെ ജോലികൾക്കായി എത്തിയിരുന്നു അജീഷ്. തുടർന്ന് ഉച്ചയോടെ ഭാര്യയെയും മകളെയും എൻ. ആർ സിറ്റിയിലെ തറവാട് വീട്ടിൽ എത്തിച്ച ശേഷം വയറിംഗ് തുടരുന്നതിനായി മടങ്ങിപ്പോവുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചായയുമായി എത്തിയ കുടുംബാംഗങ്ങൾ കാണുന്നത് ഷോക്കേറ്റ് മരിച്ചുകിടക്കുന്ന അജീഷിനെയാണ്. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇടുക്കിയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു - ഇടുക്കി
രാജാക്കാട് ടൗണിൽ ജൻ ഔഷധി ഷോപ്പ് നടത്തുന്ന ഓലിയ്ക്കൽ അജീഷ് (36) ആണ് മരിച്ചത്.