ETV Bharat / state

ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുപിടിച്ച് ബിആര്‍സി - നെടുങ്കണ്ടം ഭിന്നശേഷി വാരാചരണം

കുട്ടികളുടെ കഴിവുകള്‍ വികസിപ്പിയ്ക്കുന്നതിനായി വിവിധ പരിപാടികളാണ് നെടുങ്കണ്ടം ബിആര്‍സിയുടെ നേതൃത്വത്തില്‍ നടത്തുന്നത്

BRC Nedumkandam world disability day celebration  world disability day celebration in nedumkandam  നെടുങ്കണ്ടം ഭിന്നശേഷി വാരാചരണം  ഭിന്നശേഷി കുട്ടികളെ സന്ദര്‍ശിച്ച് ബിആര്‍സി പ്രവര്‍ത്തകര്‍
ഭിന്നശേഷി കുട്ടികളെ ചേര്‍ത്ത് പിടിച്ച് നെടുങ്കണ്ടം ബിആര്‍സി പ്രവര്‍ത്തകര്‍
author img

By

Published : Dec 4, 2021, 7:59 AM IST

ഇടുക്കി : കളിയും ചിരിയുമായി ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ഇടുക്കി നെടുങ്കണ്ടം ബിആര്‍സി പ്രവര്‍ത്തകര്‍. പാട്ടും നൃത്തവും ചിത്രരചനയും നിര്‍മാണ ശില്‍പശാലകളും ഉള്‍പ്പടെ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് നെടുങ്കണ്ടം ബിആര്‍സിയുടെ നേതൃത്വത്തില്‍ നടത്തുന്നത്.

ചങ്ങാതിക്കൂട്ടം എന്ന പേരില്‍ എട്ട് പഞ്ചായത്തുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് കൊവിഡ് കാലത്ത് സ്‌കൂളില്‍ പോകാനാവാത്ത കുട്ടികളെ വീടുകളില്‍ എത്തി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.

ഭിന്നശേഷി കുട്ടികളെ ചേര്‍ത്ത് പിടിച്ച് നെടുങ്കണ്ടം ബിആര്‍സി പ്രവര്‍ത്തകര്‍

Also read: കരിക്ക് കുടിക്കാനിറങ്ങി ഡ്രൈവര്‍, ആംബുലന്‍സ് ഡ്രൈവിങ് പരിശീലനത്തിന് ശ്രമിച്ച് കടക്കാരന്‍; ഒടുവില്‍ അപകടം

മധുരപലഹാരങ്ങളും സമ്മാന പൊതികളുമായാണ് നെടുങ്കണ്ടം ബിആര്‍സി പ്രവര്‍ത്തകര്‍ ഭിന്നശേഷി കുട്ടികളുടെ വീടുകളില്‍ എത്തിയത്. രക്ഷാകര്‍ത്താക്കള്‍ക്കായി ബോധവത്കരണ ക്ലാസും പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.