ETV Bharat / state

ശാന്തന്‍പാറ പൊലീസിനെതിരെ വനിതാ പഞ്ചായത്തംഗം

കഴിഞ്ഞ അഞ്ചാം തീയതിയാണ് മുട്ടുകാട് സ്വദേശിയായ യുവാവ് പഞ്ചായത്ത് അംഗം ശ്രീജ ജയന്‍റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അഞ്ചുവയസുകാരിയുടെ മുമ്പില്‍ വച്ച് ഉപദ്രവിക്കുകയും ചെയ്തത്.

author img

By

Published : Aug 28, 2020, 9:13 PM IST

Updated : Aug 28, 2020, 9:21 PM IST

Women panchayat  Women panchayat member  Shanthampara police  ശാന്തമ്പാറ പൊലീസ്  വനിതാ പഞ്ചായത്തംഗം  പരാതി  പൊലീസിനെതിരെ നിരന്തര പരാതി
ശാന്തമ്പാറ പൊലീസിനെതിരേ വനിതാ പഞ്ചായത്തംഗം

ഇടുക്കി: ശാന്തന്‍പാറ പൊലീസിനെതിരെ ആരോപണവുമായി വനിതാ പഞ്ചായത്തംഗം. തന്നെ വീട്ടില്‍ കയറി അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത മുട്ടുകാട് സ്വദേശിയായ യുവാവിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ചിന്നക്കനാല്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീജ ജയനാണ് പൊലീസിനെതിരെ ആക്ഷേപമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ശാന്തന്‍പാറ പൊലീസിനെതിരെ വനിതാ പഞ്ചായത്തംഗം

കഴിഞ്ഞ അഞ്ചാം തീയതിയാണ് മുട്ടുകാട് സ്വദേശിയായ യുവാവ് പഞ്ചായത്ത് അംഗം ശ്രീജ ജയന്‍റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അഞ്ചുവയസുകാരിയുടെ മുമ്പില്‍ വച്ച് ഉപദ്രവിക്കുകയും ചെയ്തത്. അമ്മയെ അക്രമിക്കുന്നത് കണ്ട് ഭയന്ന് കുട്ടി കട്ടിലിനടിയില്‍ ഒളിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ശ്രീജ ശാന്തമ്പാറ പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലീസ് അന്വേഷണം നടത്തുകയോ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനോ നടപടി സ്വീകരിച്ചിട്ടില്ലെന്നും ശ്രീജ ജയന്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കയ്യേറ്റ മാഫിയ പഞ്ചായത്ത് ഓഫീസ് അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പരിക്ക് പറ്റിയ അംഗപരിമിതന്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറിയുടെ മൊഴിയെടുക്കാനും പൊലീസ് തയ്യാറായിരുന്നില്ല. ഈ നടപടിയില്‍ പൊതു പ്രവര്‍ത്തകരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയതിന് തൊട്ട് പിന്നാലെയാണ് പൊലീസിനെതിരെ മറ്റൊരു ആരോപണം.

Last Updated : Aug 28, 2020, 9:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.