ഇടുക്കി: ശാന്തൻപാറ പള്ളിക്കുന്നിൽ പാറക്കുളത്തിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. കമഴ്ന്ന് കിടക്കുന്ന നിലയിലായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പള്ളിക്കുന്ന് സി.എം.എസ് പള്ളിക്ക് താഴെ ജനവാസ കേന്ദ്രത്തോട് ചേർന്ന പാറമടയിലെ കുളത്തിൽ മീൻ പിടിക്കുവാൻ എത്തിയ കുട്ടികളാണ് ജഡം കിടക്കുന്നത് കണ്ടത്. ഇവർ സമീപവാസികളെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പാറക്കുളത്തിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി - ഇടുക്കി
കമഴ്‌ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല
പാറക്കുളത്തിൽ സ്‌ത്രീയുടെ ജഡം കണ്ടെത്തി