ഇടുക്കി: ശാന്തന്‍പാറ ചുണ്ടലില്‍ ആന വീടും കൃഷിയിടവും തകര്‍ത്തു. പുലര്‍ച്ചെ വരെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച ശേഷമാണ് ആന മടങ്ങിയത്. ചുണ്ടല്‍ വളവ്കാട് ചുരുളിനാഥിന്‍റെ വീടാണ് അരികൊമ്പന്‍റെ ആക്രമണത്തില്‍ തകര്‍ന്നത്. ഒരു വശത്തെ ഭിത്തിയും വാതിലും ആനയുടെ ആക്രമണത്തില്‍ പൂർണമായി തകർന്നു. താത്കാലിക ഷെഡും പൂര്‍ണ്ണമായി നശിപ്പിച്ചു.
സമീപ വാസിയായ ജോണ്‍സന്‍റെ ഏലതോട്ടത്തിലും നാശനഷ്‌ടങ്ങള്‍ വരുത്തി. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് അരികൊമ്പന്‍ ചൂണ്ടല്‍ കുരിശടി കോളനിയില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് വരെ, ആന മേഖലയില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് പന്തടികുളം മേഖലയിലേയ്ക്ക് പോവുകയായിരുന്നു.
ഏതാനും ആഴ്ചകള്‍ക്കിടെ, ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലായി നിരവധി വീടുകളാണ് അരികൊമ്പന്‍റെ ആക്രമണത്തില്‍ തകര്‍ന്നത്.