സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെട്ട വാഗമൺ അഡ്വഞ്ചർ പാർക്ക് പാരാഗ്ലൈഡിങ് പോയിന്‍റ് പ്രദേശവാസികൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെടാത്തതായി ആരോപണം.
90 കോടി രൂപ മുതൽമുടക്കിലാണ് കേന്ദ്രസർക്കാർ സ്വദേശി ദർശൻ പദ്ധതിയിൽ വാഗമൺ ആത്മഹത്യാമുനമ്പ് അഡ്വഞ്ചർ പാർക്ക് ആക്കിമാറ്റിയത്. പ്രവർത്തനമാരംഭിക്കുമ്പോൾ സ്വദേശികളായ ആളുകൾക്ക് തൊഴിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. അതേസമയം പാര്‍ക്കിലെ പ്രവര്‍ത്തനങ്ങള്‍, ഹോട്ടൽ, കടകൾ, പാർക്കിംഗ് തുടങ്ങിയവയുടെ ടെൻഡറുകൾ നൽകിയതാകട്ടെ അന്യ ജില്ലക്കാർക്കും
ടെൻഡർ എടുത്തവർ അനൃ ജില്ലയിൽനിന്ന് ജീവനക്കാരെ എത്തിക്കുന്നത് പ്രദേശവാസികളുടെ തൊഴിലിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. അടിയന്തരമായി പ്രദേശവാസികൾക്ക് തൊഴിൽ നൽകാനുള്ള നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് പ്രതിക്ഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.